ഖത്തർ സ്​പെയിനിൻെറ ഗ്രീൻ ലിസ്​റ്റിൽ

ദോഹ: ഖത്തറിനെ സുരക്ഷിതരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സ്​പെയിനും. യാത്രാനിയന്ത്രണങ്ങൾ പൂർണമായും നീക്കം ചെയ്​ത്​, ഖത്തറിനെ ഗ്രീൻ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്​തു. ഇതോടെ, ഖത്തറിൽനിന്നുള്ള യാത്രക്കാർക്ക്​ കോവിഡ്​ കാലത്തെ പ്രത്യേക നിയന്ത്രണങ്ങൾക്കോ പരിശോധനകൾക്കോ സ്​പെയിനിൽ വിധേയരാവേണ്ടതില്ല.

വാക്​സിനേഷൻ സർട്ടിഫിക്കറ്റും ആർ.ടി.പി.സി.ആർ പരിശോധനയും കോവിഡ്​ ഭേദമായ സർട്ടഫിക്കറ്റു​ം ഇല്ലാതെതന്നെ സ്​പെയിനിൽ പ്രവേശിക്കാൻ കഴിയുമെന്ന്​ മഡ്രിഡിലെ ഖത്തർ എംബസി അറിയിച്ചു. വ്യോമ, കടൽ മാർഗങ്ങളിൽ സ്​പെയിനിലെത്തുന്നവർ സർക്കാർ വെബ്​സൈറ്റിലെ ഹെൽത്ത്​​ കൺട്രോൾ ഫോറം പൂരിപ്പിച്ചാൽ മതിയാവും.

യൂറോപ്യൻ യൂനിയൻ ഒരാഴ്​ച മുമ്പ്​ ഖത്തറിനെ തങ്ങളുടെ ഗ്രീൻ ലിസ്​റ്റ്​ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. യാത്രാനിയന്ത്രണങ്ങളിൽ ഇളവുനൽകിയതോടെയാണ്​ അംഗരാജ്യങ്ങൾ ഖത്തറിൽനിന്നുള്ള യാത്രക്കാർക്ക്​ കൂടുതൽ ഇളുവുകൾ നൽകിത്തുടങ്ങിയത്​. 

Tags:    
News Summary - Qatar on Spain's green list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.