കായികദിന ഹാഫ് മാരത്തൺ തയാറെടുപ്പ് സംബന്ധിച്ച വാർത്തസമ്മേളനത്തിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി) സംഘടിപ്പിക്കുന്ന ഹാഫ് മാരത്തൺ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് സംഘാടകർ.
ഫെബ്രുവരി 11 ചൊവ്വാഴ്ച ലുസൈൽ ബൊളെവാഡിൽ നടക്കുന്ന ഹാഫ് മാരത്തണിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഇതുവരെ രജിസ്റ്റർ ചെയ്തതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.
21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കി.മീ, അഞ്ച് കി.മീ, ആറ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരു കിലോമീറ്റർ ഫൺ റൺ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഹാഫ് മാരത്തൺ രാവിലെ 6.00ന് ആരംഭിക്കും. വിവിധ വിഭാഗങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടയുള്ള സമ്മാനങ്ങളും ഉണ്ടായിരിക്കും.
ഖത്തറിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനൊപ്പം ശാരീരിക ക്ഷമത ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ക്യു.ഒ.സി ഹാഫ് മാരത്തൺ സംഘാടക സമിതി ചെയർമാൻ ശൈഖ് സുഹൈം ബിൻ മുഹമ്മദ് ആൽ ഥാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.