ഖത്തർ പ്രവാസിയുടെ ആൺമക്കൾക്കും സ്വകാര്യ മേഖലയിലെ ജോലിക്ക് ഇനി സ്പോൺസർഷിപ്പ് മാറേണ്ട

ദോഹ: പ്രവാസികളുടെ ജോലിയുമായും രാജ്യത്തെ താമസവുമായും ബന്ധപ്പെട്ട് ഖത്തർ തൊഴിൽ സമൂഹ്യ–ഭരണകാര്യമന്ത്രാലയം സുപ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് റെസിഡൻറ് പെർമിറ്റിൽ താമസിച്ചുവരുന്ന പ്രവാസികളുടെ 18 വയസായ ആൺമക്കൾക്കും സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ സ് പോൺസർഷിപ്പ് മാറ്റേണ്ടതിെല്ലന്നതാണ് ഇതിൽ പ്രധാനം. നിലവിലെ ചട്ടപ്രകാരം ജോലി കിട്ടുന്ന സ് ഥാപനത്തി​​െൻറ സ്പോൺസർഷിപ്പിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. ഇനി മുതൽ പിതാവി​​െൻറയോ മാതാവിേൻറയോ സ്പോൺസർഷിപ്പിൽ തന്നെ എല്ലാ മക്കൾക്കും മറ്റ് ജോലികളിൽ തുടരാൻ കഴിയും. നിലവിൽ പെൺകുട്ടികൾക്ക് മാത്രമാണ് ഇത്തരമൊരു സൗകര്യമുള്ളത്.

ഖത്തറിൽ താമസിക്കുന്ന കുടുംബത്തിലെ ഒരംഗത്തിന് സ്വകാര്യമേഖലയിൽ ജോലി ലഭിച്ചാൽ കുടുംബനാഥ നിൽ നിന്ന് അനുമതി പത്രം ഹാജരാക്കുകയാണ് വേണ്ടത്. ഇത് മന്ത്രാലയത്തിൽ സമർപ്പിച്ച് നിശ്ചിത ഫീസും അടച്ചാൽ കുടുംബാംഗത്തിന് തൊഴിൽ പെർമിറ്റ് മന്ത്രാലയത്തിൽ നിന്ന് ലഭിക്കും. ഇങ്ങനെ സ്പോൺസർഷിപ്പ് മാറാതെ തന്നെ അയാൾക്ക് ജോലി ചെയ്യാൻ സാധിക്കുമെന്നതാണ് പ്രത്യേകത. തൊഴിൽ മന്ത്രാലയത്തി​​െൻറ അംഗീകാരം കിട്ടുന്ന മുറക്ക് ആഭ്യന്തരമന്ത്രാലയത്തിൽ നിന്നാണ് ഇൗ വിസ ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പ്രവാസി ത​​െൻറ രാജ്യത്തുള്ള ഖത്തർ വിസ സ​​െൻറർ മുഖേനയാണ് പൂർത്തീകരിക്കേണ്ടത്. പുതിയ നടപടി പ്രകാരം രാജ്യത്ത് താമസിക്കുന്ന വിദേശിയുടെ കുടുംബത്തിലെ എല്ലാ മക്കൾക്കും സ്വകാര്യമേഖലയിൽ ഏത് തൊഴിലുടമയുടെ കീഴിലും സ്പോൺസർഷിപ്പും റെസിഡൻസും മാറ്റാതെ തന്നെ ജോലി ചെയ്യാൻ കഴിയും. ഖത്തറിൽ കുടുംബമായി താമസിക്കുന്നവരുടെ മക്കളുടെ തൊഴിൽ നൈപുണി രാജ്യത്തിനായി വിനിയോഗിക്കാൻ അവസരം നൽകുന്നതി​​െൻറ ഭാഗമായാണ് പരിഷ്കാരം.

ചില പ്രഫഷനുകളിൽ താത്കാലികമായ പുതിയ വിസകൾ അനുവദിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഒരു മാസം കാലാവധിയുള്ള താൽകാലിക തൊഴിൽവിസക്ക് 300 റിയാൽ ആണ് ഫീസ്. രണ്ട് മാസത്തിനുള്ളതിന് 500 റിയാൽ ആണ്. മൂന്നുമുതൽ ആറ് മാസം വരെ വേണമെങ്കിൽ എല്ലാ മാസവും 200 റിയാൽ വീതം ഫീസ് നൽകണം. സ്വകാര്യകമ്പനികൾ, വാണിജ്യസ്ഥാപനങ്ങൾ, മറ്റ് നിയമാനുസൃത സ്ഥാപനങ്ങൾ തുടങ്ങിയവക്കായാണ് താൽകാലിക വിസകൾ അനുവദിക്കുക. പ്രാദേശിക–വിദേശ നിക്ഷേപമേഖലകളെ കൂടുതൽ സഹായിക്കുന്നതി ​​െൻറ ഭാഗമായാണ് ഇൗ നടപടി. ചില പ്രത്യേക സാഹചര്യങ്ങളിലും സീസണുകളിലും ജോലിക്കായി കൂടുതൽ ജീവനക്കാരെ ആവശ്യമായി വരുന്ന ഘട്ടത്തിലാണ് സ്ഥാപനങൾക്ക് ഇത്തരം വിസകൾ നിശ്ചിത കാലയളവിലേക്ക് അനുവദിക്കുക. ആഭ്യന്തര മന്ത്രാലയത്തി​​െൻറ വിവിധ സേവനങ്ങൾക്കുള്ള ഫീസ് 20 ശതമാനമായി കുറക്കാനും തീരുമാനമായിട്ടുണ്ട്.

സർക്കാർ സേവനങ്ങൾ കടലാസ് രഹിതമായി മാറ്റുന്ന ആഭ്യന്തരമന്ത്രാലയത്തി​​െൻറ വെബ്സൈറ്റ്, മെട്രാഷ് ടു ആപ് എന്നിവയിലൂടെയുള്ള നടപടിക്രമങ്ങളുടെ ഫീസാണ് 20 ശതമാനമായി കുറക്കുന്നത്. പരിഷ്കാരങ്ങൾ ഉടൻ നിലവിൽ വരുമെന്ന് പാസ്പോർട്സ് വകുപ്പ് ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അൽ അതീഖ്, തൊഴിൽമന്ത്രാലയത്തിലെ തൊഴിൽകാര്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഒബൈദലി, നിയമകാര്യവകുപ്പ് അസി.ഡയറക്ടർ ലെഫ്.കേണൽ അഹ്മദ് അബ്ദുല്ല അൽ ഹറമി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിഷ്കാരങ്ങൾക്ക് ഭരണപരമായ അനുമതി കിട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2015ലെ 21ാം നമ്പർ നിയമത്തി​​െൻറ ആർട്ടിക്കിൾ 17ലെ വ്യവസ്ഥകൾ ഇതിനായലി ഭേദഗതി ചെയ്യണം.

Tags:    
News Summary - Qatar NRI Sponsorship in Private Sector -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT