പെനാൽറ്റി ഷൂട്ടൗട്ട് ചാമ്പ്യൻഷിപ് ജേതാക്കളായ അർജന്റീന ഫാൻസ് ഖത്തർ
ദോഹ: ഖത്തറിലെ മലയാളി പ്രവാസികളുടെ സമൂഹ മാധ്യമ കൂട്ടായ്മയായ 'ഖത്തർ മലയാളീസ്' സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന് ആവേശകരമായ കൊടിയിറക്കം. 64 ടീമുകൾ പങ്കെടുക്കുകയും നിരവധിപേർ കാണികളായെത്തുകയും ചെയ്ത പോരാട്ടത്തിനൊടുവിൽ അർജന്റീന ഫാൻസ് ഖത്തർ ജേതാക്കളായി. അബുഹൂമറിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ ടീം തിരുരിനെ തോൽപിച്ചാണ് അർജന്റീന ഫാൻസ് ഖത്തർ വിജയികളായത്.
ചിയറിങ് ടീമായി എഫ്.സി ബിദയെ തെരഞ്ഞടുത്തു. സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഗ്രാന്റ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ടീം ടൈം മാനേജർ സമീർ, നസീം മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ ഇക്ബാൽ, സുരേഷ് കൂട്ടായി, അമീൻ കൊടിയത്തൂർ, സന്തോഷ് കണ്ണംപറമ്പിൽ, അർഷാദ് വടകര, നൗഫൽ കട്ടുപ്പാറ, ഷബീർ എന്നവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി.
നംഷീർ ബഡേരി സ്വാഗതം പറഞ്ഞു. ബിജു അധ്യക്ഷത വഹിച്ചു. റാഷിദ്, തസ്നീം എന്നിവർ സംസാരിച്ചു. ബിലാൽ കെ.ടി നന്ദി പറഞ്ഞു. പരിപാടികൾക്ക് ആദർശ്, റഷീദ്, സാബിക്, ഷംഷാദ്, സുമേഷ്, സഹദ്, ലത്തീഫ് കല്ലായി, മുഹമ്മദ്, ഷാജി, സിനാൻ മിറാജ്, സൂരജ്, മജീദ്, റൗഊഫ് എന്നിവർ നേതൃത്വം നൽകി. നിയാസ്, അബ്ബാസ് എന്നിവർ കളി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.