ദോഹ: രാജ്യത്തെ സ്കൂളുകളിലും സ്വദേശിവൽകരണം ശക്തമാക്കാൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലം നടപടിയെടുക്കുന്നു. ഇതിെൻറ ഭാഗമായി സ്കൂളുകളിലേക്ക് ഔദ്യോഗിക സർക്കുലറുകൾ മന്ത്രാലയം അയച്ചു കഴിഞ്ഞു.അടുത്ത അധ്യായന വർഷം മുതൽ രാജ്യത്തെ ൈപ്രമറി, പ്രിപറേറ്ററി, സെക്കൻഡറി തലങ്ങളിലെ ബോയ്സ്, ഗേൾസ് ഇൻഡിപെൻഡൻറ് സ്കൂളുകളിലാണ് പുതിയ സർക്കുലറനുസരിച്ച് അധ്യാപകരിലും സ്കൂൾ അഡ്മിനിസ്േട്രഷൻ ജീവനക്കാരിലും ഖത്തറൈസേഷൻ നടപ്പാക്കുക. പ്രാദേശിക അറബി ദിനപത്രമായ അൽ ശർഖ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അടുത്ത അധ്യായന വർഷത്തിൽ 650ഓളം അധ്യാപകരെയും അഡ്മിനിസ്േട്രറ്റർമാരെയും പിരിച്ചുവിട്ടുകൊണ്ടുള്ള പട്ടിക മന്ത്രാലയം ഓരോ സ്കൂളിലേക്കും അയച്ചിട്ടുണ്ട്. ജൂൺ ഒന്ന് വരെയാകും ഇവരുടെ അവസാന പ്രവൃത്തി ദിവസം. അതേസമയം, പിരിച്ചുവിടുന്ന ഒഴിവുകൾ നികത്തുന്നതിനായുള്ള ഖത്തരികളും വിദേശികളും അടങ്ങുന്ന പട്ടിക ഇതിനകം തയ്യാറായിട്ടുണ്ടെന്നും പുതിയ അധ്യായന വർഷത്തിൽ സ്കൂളുകളിലെ മറ്റു ഒഴിവുകളും ഇതോടൊപ്പം നികത്തുമെന്നും റിപ്പോർട്ട് സംബന്ധിച്ച് പ്രത്യേക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ പിരിച്ചുവിടൽ സംബന്ധിച്ച് മന്ത്രാലയത്തിെൻറ നോട്ടീസ് ലഭിച്ച സ്കൂൾ അധികൃതർ ആശ്ചര്യപ്പെട്ടിരിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി വകുപ്പ് വഴി എംപ്ലോയീ ഡാറ്റാ സിസ്റ്റത്തിലൂടെയാണ് ലിസ്റ്റ് സ്കൂളുകളിലേക്ക് അയക്കപ്പെട്ടിരിക്കുന്നതെന്നും അൽ ശർഖ് ദിനപത്രം റിപ്പോർട്ടിൽ പറയുന്നു. പിരിച്ചുവിടേണ്ട ജീവനക്കാരുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഒരാഴ്ചക്കകം അവരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും സ്കൂൾ ഡയറക്ടർമാർക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അധ്യാപകർക്കും അഡ്മിനിസ്േട്രറ്റർമാർക്കും പുറമേ, സെക്രട്ടറിമാർ, കമ്പ്യൂട്ടർ അധ്യാപകർ, കോർഡിനേറ്റർമാർ തുടങ്ങിയവരും ടെർമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അധ്യാപന രംഗത്ത് 15 വർഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അൽ ശർഖ് ദിനപത്രം വ്യക്തമാക്കി. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ മിക്ക സ്കൂളുകൾക്കും എട്ടിനും പത്തിനും ഇടയിൽ അധ്യാപകരെയും ജീവനക്കാരെയും നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്. ചില സ്കൂളുകൾക്ക് 14 ജീവനക്കാർ വരെ നഷ്ടമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.