ഖത്തർ -കുവൈത്ത് സുപ്രീം കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: സാമൂഹിക ഇൻഷുറൻസ് കോർപറേഷൻ, വ്യവസായിക കയറ്റുമതി, കലാ- സാംസ്കാരികമേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ച് ഖത്തറും കുവൈത്തും. തിങ്കളാഴ്ച അമിരി ദിവാനിൽ ചേർന്ന ഖത്തർ-കുവൈത്ത് സംയുക്ത സുപ്രീം കമ്മിറ്റിയുടെ ആറാമത് യോഗത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലെ സുപ്രധാന കരാറുകൾ സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ ഖത്തർ, കുവൈത്ത് ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും അവലോകനം നടത്തി. കരാറുകളിൽ ഖത്തറിന്റെയും കുവൈത്തിന്റെയും വിവിധ മന്ത്രിമാർ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.