ഖത്തര്‍ കെ.എം.സി.സി നേതാവ് അന്‍വര്‍ ബാബുവിന്‍റെ മകന്‍ ദോഹയില്‍ മരിച്ചു

ദോഹ: ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് കോഴിക്കോട് വടകര സ്വദേശി അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ് അന്‍വര്‍ (38) ഖത്തറില്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ റോസ്മിയയും മക്കളും അടുത്തയാഴ്ച ഖത്തറിലേക്ക് വരാനിരിക്കുകയായിരുന്നു. മക്കള്‍: സൈനബ്, തമീം. സോഹദരങ്ങള്‍: ഷിയാസ്, ഷാമില്‍.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - Qatar KMCC leader Anwar Babu's son died in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.