ഖത്തർ-ഇന്ത്യ സാംസ്​കാരിക വർഷം ഒൗദ്യോഗിക എയർലൈൻ പങ്കാളി ഖത്തർ എയർവേയ്​സ്​

ദോഹ: 2019ലെ ഖത്തർ-ഇന്ത്യ സാംസ്​കാരിക വർഷത്തി​​​െൻറ ഒൗദ്യോഗിക എയർലൈൻ പങ്കാളിയായി ഖത്തർ എയർവേയ്​സ്​. ഇരുരാജ്യങ ്ങളും തമ്മിലുള്ള സാംസ്​കാരിക^സാമ്പത്തിക^വാണിജ്യ മേഖലകളിലെ കൈമാറ്റവും സഹകരണവുമാണ്​ സാംസ്​കാരിക വർഷത്തി​​​െൻ റ ലക്ഷ്യം. ഖത്തർ^ഇന്ത്യ പ്രദർശനങ്ങൾ, സംഗീതപരിപാടികൾ, ഫാഷൻ ഷോകൾ, സിനിമാ പ്രദർശനങ്ങൾ, കലാപരിപാടികൾ തുടങ്ങിയവയാണ ്​ ഖത്തർ മ്യൂസിയം നേതൃത്വം നൽകുന്ന സാംസ്​കാരിക വർഷത്തി​​​െൻറ ഭാഗമായി നടക്കുന്ന വിവിധ പരിപാടികൾ. ഇവയിൽ ഇരുരാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പ​െങ്കടുക്കും​. സാംസ്​കാരിക വർഷത്തി​​​െൻറ ഒൗദ്യോഗിക എയർലൈൻ പങ്കാളി ആകുന്നതിൽ അഭിമാനിക്കുന്നതായി ഖത്തർ എയർവേയ്​സ്​സി.ഇ.ഒയും ​ഗ്രൂപ്പ്​ ചീഫ്​ എക്​സിക്യുട്ടീവുമായ അക്​ബർ അൽ ബാക്കിർ പറഞ്ഞു. വിവിധരാജ്യങ്ങ​ളിലെ ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ സംസ്​കാരങ്ങൾക്ക്​ വലിയ പങ്കാണുള്ളത്​.

ഇന്ത്യക്കും ഖത്തറിനും ഇടയിൽ കൂടുതൽ സഹകരണത്തിനും പരസ്​പരമുള്ള അംഗീകരിക്കലുകൾക്കും സാംസ്​കാരിക വർഷം കൂടുതൽ ഉൗർജം പകരും. ഇതി​​​െൻറ ഭാഗമായി ഇരുരാജ്യങ്ങളിലേക്കുമുള്ള പാലമായി ഖത്തർ എയർവേയ്​സ്​ പ്രവർത്തിക്കും. കൂടുതൽ യാത്രക്കാരെ ഇന്ത്യയിൽ നിന്ന്​ ഖത്തറിലേക്ക്​ എത്തിക്കും. ഇതിലൂടെ ഇന്ത്യക്കാർക്ക്​ ഖത്തറി​​​െൻറ അവിശ്വസനീയമായ സംസ്​കാര വൈജിത്യവും ആതിഥ്യമര്യാദയും അനുഭവിക്കാൻ കഴിയുമെന്ന്​ ബാക്കിർ പറഞ്ഞു. ഖത്തർ മ്യൂസിയംസ്​ ചെയർപേഴ്​സൺ ശൈഖ മയാസ ബിൻത്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനിയാണ്​ സാംസ്​കാരിക വർഷത്തിന്​ രൂപംകൊടുത്തിരിക്കുന്നത്​. കഴിഞ്ഞ വർഷം ഖത്തർ-റഷ്യ സാംസ്​കാരിക വർഷമായാണ്​ ആചരിച്ചിരുന്നത്​.

ഇതി​​​െൻറ ഭാഗമായി നിരവധി സംസ്​കാരിക പരിപാടികളാണ്​ ഖത്തറിലും റഷ്യയിലുമായി നടന്നത്​. ഖത്തർ^ഇന്ത്യ സാംസ്​കാരികവർഷത്തി​​​െൻറ ഒൗദ്യോഗിക എയർലൈൻ പങ്കാളിയായി ഖത്തർ എയർവേയ്​സിനെ ലഭിച്ചതിൽ ഏറെ ആഹ്ലാദിക്കുന്നതായി ഖത്തർ മ്യൂസിയംസ്​ ആക്​ടിങ്​ ചീഫ്​ എക്​സിക്യുട്ടീവ്​ ഒാഫിസർ അഹ്​മദ്​ അൽ നംല പറഞ്ഞു. ഇരുരാജ്യങ്ങളിലെയും വിവിധ സ്​ഥാപനങ്ങളുടെ സഹകരണത്തിനുള്ള നാഴികകല്ലായിരിക്കും 2019 സാംസ്​കാരികവർഷമെന്നും അവർ പറഞ്ഞു. നിലവിൽ ഖത്തർ എയർവേയ്​സ്​ ദോഹയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ ആഴ്​ചയിൽ 102 സർവീസുകളാണ്​ നടത്തുന്നത്​. അഹ്​മദാബാദ്​, അമൃത്​സർ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ​ൈഹദരാബാദ്​, കൊച്ചി, കൊൽകത്ത, കോഴിക്കോട്​, മും​ൈബ, നാഗ്​പൂർ, തിരുവനന്തപുരം എന്നീ 13 കേന്ദ്രങ്ങളിലേക്കാണിത്​.

Tags:    
News Summary - qatar india-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.