ഖത്തർ–ഇന്ത്യ എയർ ബബ്​ൾ കരാർ ജനുവരി 31വരെ നീട്ടി

ദോഹ: ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർ ബബ്​ൾ കരാറി​െൻറ കാലാവധി ജനുവരി 31 വരെ നീട്ടി. നേരത്തേ ഇത്​ ഡിസംബർ 31 വരെയായിരുന്നു. ഇതിനിടക്ക്​ സാധാരണ വിമാനസർവിസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി. ഖത്തറിലെ ഇന്ത്യൻ എംബസിയാണ്​ ഇക്കാര്യം അറിയിച്ചത്​.

കോവിഡ്​ പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര ചെയ്യാൻ വഴിയൊരുക്കിയ​ എയർബബ്​ൾ കരാർ ആഗസ​്​റ്റ്​ 18നാണ്​​ പ്രാബല്യത്തിൽ വന്നത്​. കരാർ പ്രകാരം നിലവിൽ ഇന്ത്യൻ വിമാനകമ്പനികളും ഖത്തർ എയർവേ​സും ഇരുരാജ്യങ്ങളിലേക്കും​ സർവിസ്​ നടത്തുന്നുണ്ട്​. ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ്​ കരാറിൽ ഒപ്പുവെച്ചത്​. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേസും പങ്കുവെച്ചാണ്​ സർവിസ് നടത്തുന്നത്​.

ഖത്തർ വിസയുള്ള ഏത്​ ഇന്ത്യക്കാരനും ഖത്തറിലേക്ക്​ മടങ്ങിയെത്താം. ഖത്തരി പൗരന്മാർക്കും യാത്ര ചെയ്യാം. എന്നാൽ ഖത്തറിലേക്ക്​ മാത്രമുള്ളവരാകണം യാത്രക്കാർ. ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങിയെത്തുന്നുണ്ട്​.https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ്​ പെർമിറ്റിന്​ അപേക്ഷ നൽകേണ്ടത്​. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ്​ ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.