ദോഹ: യൂറോപ്പിൽ നിന്നും മെർക്ക് കമ്പനി ഉൽപാദിപ്പിക്കുന്ന 'ഗ്ലൂക്കോഫേജ് 500 എംജി' മരുന്നുകൾ സുര ക്ഷിതമെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ മെ ർക്ക് കമ്പനിക്ക് ബ്രാഞ്ചുകളുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെല്ലാം ഖത്തർ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഈ രാജ്യങ്ങളിൽ നിന്നുള്ള മരുന്നുകളുടെ പേരിൽ ഒരു രാജ്യാന്തര സംഘടനയിൽ നിന്നും യാതൊരു മുന്നറി യിപ്പും നിലനിൽക്കുന്നില്ലെന്നും മരുന്നുകൾ സുരക്ഷിതമാണെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറി പ്പിൽ വ്യക്തമാക്കി. മരുന്ന് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിത മാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 'ഗ്ലൂക്കോഫേജ് 500 എംജി' കുവൈത്ത് സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് കമ്പനി പുറത്തിറക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട് സെൻട്രൽ ഗൾഫ് കമ്മിറ്റി ഫോർ ഡ്രഗ് രെജിസ്േട്രഷൻ ഗൾഫ് വിപണികളിൽ നിന്നും മരുന്ന് പിൻവലിക്കുന്നുവെന്ന് കാണിച്ചു കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്.
മെയ് ആറിന് മരുന്ന് വിൽക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഏജൻസികൾക്ക് ഫാർമസി ഡിപ്പാർട്ട്മെൻറ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കൂടാതെ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ലഭ്യ മായ മരുന്നുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയാണ് ഡിപ്പാർട്ട്മെൻറിെൻറ പ്രധാന ലക്ഷ്യമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും വിൽക്കപ്പെടുന്നത് എന്ത് വില കൊടുത്തും തടയുമെന്നും ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കി.
മരുന്നുകളുടെയും മറ്റു ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെയും സുരക്ഷിതത്വം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുമായും മറ്റു അന്താരാഷ്ട്ര സംഘടനകളുമായും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്ട്മെൻറ് ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്തകൾ ഷെയർ ചെയ്യുമ്പോഴും പ്രചരിപ്പി ക്കുമ്പോഴും വാർത്തകളുടെ സത്യാവസ്ഥ അന്വേഷിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.