ദോഹ: വിവിധ തലങ്ങളിൽ വരുന്ന മാറ്റങ്ങളെ അപ്പപ്പോൾ സ്വീകരിക്കുന്ന കാര്യത്തിൽ ഖത്തർ മുന്നിൽ. മാറ്റങ്ങൾ സ്വ ീകരിക്കാന്‍ സന്നദ്ധമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തർ മികച്ച സ്ഥാനത്താണുള്ളത്. കെപ ിഎംജി പുറത്തുവിട്ട 2019 ചെയ്ഞ്ച് റെഡിനസ് ഇന്‍ഡെക്സില്‍(മാറ്റത്തിനുള്ള സന്നദ്ധത സംബന്ധിച്ച സൂചിക) പന്ത്രണ്ടാം സ്ഥാനത്താണ് രാജ്യമുള്ളത്. ആകെ 140 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. നിരവധി സുപ്രധാന സമ്പദ് വ്യവസ്ഥകളുള്ള രാജ്യങ്ങളെയെല്ലാം മറികടന്നാണ് ഖത്തര്‍ മുന്‍നിര സ്ഥാനം നേടിയത്. അമേരിക്ക, കാനഡ, ജപ്പാന്, ഓസ്ട്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളെയെല്ലാം മറികടക്കാന്‍ ഖത്തറിനായി. മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും ഖത്തര്‍ സന്നദ്ധമാണെന്നാണ് റാങ്കിങില്‍ നിന്നും വ്യക്തമാകുന്നത്.
രാജ്യത്തിെൻറ ശേഷി, സര്‍ക്കാറിെൻറ പ്രകടനം, പൊതു സ്വകാര്യ സംരംഭങ്ങള്‍, ജനങ്ങള്‍, വിശാലമായ പൊതുസമൂഹം, വിശാലമായ മാറ്റ പ്രേരകങ്ങളോടുള്ള പ്രതികരണം ഉള്പ്പടെയെുള്ളവ കണക്കിലെടുത്തും വിലയിരുത്തിയുമാണ് റാങ്കിങ് തയാറാക്കുന്നത്. സര്‍ക്കാറിെൻറ ശേഷിയുടെ കാര്യത്തില്‍ റാങ്കിങില്‍ നാലാമതാണ് ഖത്തര്‍. വ്യവസായസംരംഭകത്വ ശേഷിയില്‍ 16ാമതാണ്. ജനങ്ങള്‍ പൊതുസമൂഹം വിഭാഗത്തില്‍ 22ാം സ്ഥാനത്താണ്. മാറ്റങ്ങളെ സ്വീകരിക്കുന്നതില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ഖത്തറിനായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2017ലെ ചെയ്ഞ്ച് റെഡ്നസ്സ് സൂചികയില്‍ 19ാം സ്ഥാനത്തായിരുന്നു ഖത്തര്‍. ഇത്തവണ റാങ്കിങില്‍ ഏഴു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനായി. മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനായി രാജ്യങ്ങള്‍ എത്രത്തോളം സജ്ജമാണ്, സുപ്രധാന പരിവര്‍ത്തന പരിപാടികളോടുള്ള പ്രതികരണം എന്നിവയെല്ലാം വിശദമായി വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കിയത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷവും റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് സ്വിറ്റ്സര്ലൻറാണ്. സിംഗപ്പൂരും ഡെന്മാര്ക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പട്ടികയില്‍ യൂറോപ്പിെൻറ സമഗ്രാധിപത്യമാണുള്ളത്. റാങ്കിങിലെ ആദ്യ ഇരുപത് രാജ്യങ്ങളില്‍ ഒമ്പതെണ്ണവും യൂറോപ്പില്‍ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.