ഖത്തർ: ഈദ് അവധിക്ക് ശേഷവും പ്രവൃത്തി സമയം രാവിലെ ഏഴ്​ മുതൽ ഉച്ച ഒന്നു വരെ

ദോഹ: ഈദ് അവധിക്ക് ശേഷം സർക്കാർ, പൊതു മേഖലകളിലെ പ്രവൃത്തി സമയം കോവിഡ്–19 പ്രതിരോധ  പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ പുന:ക്രമീകരിച്ച സമയം തന്നെയായിരിക്കുമെന്ന് ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.
 

സർക്കാർ മേഖലയിലെ തൊഴിൽ സമയം നേരത്തെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുന:ക്രമീരിച്ച സമയം തന്നെയാണ്​. അതായത്,​ മെയ് 31 മുതൽ പ്രവൃത്തി സമയം രാവിലെ ഏഴ്​ മുതൽ ഉച്ച ഒന്ന് വരെയായിരിക്കുമെന്ന്​ തൊഴിൽ മന്ത്രാലയം ട്വീറ്റ് ചെയ്തു.


സർക്കാർ കാര്യാലയങ്ങളിലെ ജീവനക്കാരുടെ എണ്ണം 20 ശതമാനമായിരിക്കും. ബാക്കി 80 ശതമാനം ജീവനക്കാരും വീടുകളിൽനിന്നാണ് ജോലി ചെയ്യുക.
 എല്ലാ ജീവനക്കാരും സന്ദർശകരും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായും പാലിക്കണം. കോവിഡ്–19  രോഗത്തിൽനിന്നും സമൂഹത്തി​െൻറ സുരക്ഷ ഉറപ്പാക്കണം. 


കോവിഡ്–19 വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ രാജ്യത്ത് പുറത്തിറങ്ങാൻ മാസ്​ക് നിർബന്ധമാക്കി മന്ത്രിസഭ ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Qatar government officials duty time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.