ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് ഇസ്തിസ്ഖാഅ് നമസ്കാരത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തപ്പോൾ


മഴക്കു വേണ്ടി ഖത്തറിൽ പ്രാർഥന; രാജ്യത്തുടനീളം 136 കേന്ദ്രങ്ങളിലായി ഇസ്തിസ്ഖാഅ് നമസ്കാരം നടന്നു

ദോഹ: ഔഖാഫ് ഇസ് ലാമിക മതകാര്യ മന്ത്രാലയത്തന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം മഴക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന (ഇസ്തിസ്ഖാഅ്) നിർവഹിച്ച് വിശ്വാസികൾ. പള്ളികളും പ്രത്യേക ഗ്രൗണ്ടുകളിലുമായി 136 കേന്ദ്രങ്ങളിലായി ഇസ്തിസ്ഖാഅ് നമസ്കാരം നടന്നു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് ഇസ്തിസ്ഖാഅ് നമസ്കാരത്തിൽ പങ്കെടുത്തു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവരും അമീറിനൊപ്പം പ്രാർഥനയിൽ പങ്കെടുത്തു. ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.

പ്രാർഥനക്ക് ശേഷം ഡോ. ശൈഖ് യഹ്‌യ ബാട്ടി അൽ നുഐമി സംസാരിച്ചു. വിശ്വാസികളോട് വിനയത്തോടെയും പശ്ചാത്താപത്തോടെയും ദൈവത്തിലേക്ക് മടങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ കാലാവസ്ഥയനുസരിച്ച് മഴ ലഭിക്കേണ്ട കാലയളവ് ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഖാഅ് നമസ്കാരത്തിന് ഔഖാഫ് മന്ത്രാലയം ആഹ്വാനം ചെയ്തത്.

Tags:    
News Summary - Awqaf Holds Istisqa Across Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.