ഖത്തർ എനർജി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു

ദോഹ: ഖത്തർ എനർജിയുടെ ഡയറക്ടർ ബോർഡ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയാണ് ചെയർമാൻ. എൻജിനീയർ സഅദ് ബിൻ ഷരീദ അൽ കഅബിയെ വൈസ് ചെയർമാനായും മാനേജിങ് ഡയറക്ടറായും നിയമിച്ചു.

അലി ബിൻ അഹമ്മദ് അൽ കുവാരി, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ ജാസിം ആൽഥാനി, നാസർ ഖലീൽ അൽ ജൈദ, അഹമ്മദ് സൈഫ് അൽ സുലൈതി, അബ്ദുൽ അസീസ് ജാസിം അൽ മുഫ്ത, അബ്ദുറഹ്മാൻ അഹമ്മദ് അൽ ശൈബി എന്നിവരാണ് മറ്റ് അംഗങ്ങൾ. പുതിയ ഭരണസമിതിയുടെ കാലാവധി നാല് വർഷമായിരിക്കും. ഇത് ഒന്നോ അതിലധികമോ തവണ പുതുക്കി നൽകാനും വ്യവസ്ഥയുണ്ട്.

Tags:    
News Summary - New Leadership for QatarEnergy Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.