ദോഹ: പ്രവാസിയുടെ ഭാര്യയുടെയും മൂന്ന് മക്കളുടെയും യാത്ര മതിയായ കാരണം കൂടാതെ മംഗലാപുരം വിമാനത്താവളത്തിലെ എമിേഗ്രഷൻ അധികൃതർ മുടക്കിയതായി പരാതി. ഇതുമൂലം ഏറെ അപമാനവും സമയനഷ്ടവും കനത്ത സാമ്പത്തിക നഷ്ടവും ഉണ്ടായതായി, പിന്നീട് ഖത്തറിലെത്തിയ കുടുംബം ചൂണ്ടിക്കാട്ടുന്നു.
മാർച്ച് പത്തിന് വൈകുന്നേരം അഞ്ചര മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വരേണ്ടിയിരുന്ന മഞ്ചേശ്വരം കുഞ്ചത്തൂർ റാഹത്ത് മൻസിൽ അയിഷ അബ്ദുൽ ഖാദറി(27) നും മക്കളായ അഹ്മ്മദുൽ കബീർ (5), ഫക്റുദ്ദീൻ അനസ് (3), നബീസത്ത് ഹിബ (ഏഴുമാസം)എന്നിവർക്കാണ് ദുരനുഭവമുണ്ടായത്. അയിഷ അബ്ദുൽ ഖാദറിെൻറ ഭർത്താവ് അബ്ദുൽ ഖാദർ ഖത്തറിൽ 12 വർഷമായി ജോലി ചെയ്യുകയാണ്. അയിഷക്കും മക്കൾക്കും ഖത്തറിൽ റസിഡൻറ് പെർമിറ്റുള്ളതും മാർച്ച് പത്തിന് വിസാ കാലാവധി അവസാനിക്കുന്നതുമാണ്. എന്നാൽ ഭർത്താവിെൻറ അടുത്തേക്ക് പോകുന്ന ഇവരെ എമിഗ്രേഷൻ ചെയ്യാതെ മാറ്റി നിർത്തുകയായിരുന്നുവത്രെ. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനാൽ കാരണം അന്വേഷിച്ചപ്പോൾ യാത്ര നടക്കില്ലെന്നാണത്രെ ഉേദ്യാഗസ്ഥർ അറിയിച്ചത്.
അയിഷയുടെ പാസ്പോർട്ടിന് കേടുസംഭവിച്ചിട്ടുളളതിനാൽ യാത്ര അനുവദിക്കാൻ പറ്റില്ലെന്നും അറിയിച്ചതത്രെ.
എന്നാൽ പാസ്പോർട്ടിൽ ഉള്ള ചെറിയ തരത്തിലുള്ള കേടുപാട് താൻ എമിഗ്രേഷൻ വിഭാഗത്തിൽ ഏൽപ്പിച്ചേശഷം ഉണ്ടായതാേണായെന്ന സംശയം അയിഷ പറഞ്ഞെങ്കിലും അധികൃതരിൽ നിന്നും നിഷേധാത്മക നയമാണ് ഉണ്ടായതെന്നും അയിഷ പറയുന്നു.
പാസ്പോർട്ടിലെ സാധാരണ യാത്ര തടസപ്പെടുത്താനുള്ള കാരണമെ അല്ലെന്ന് പ്രാഥമികമായി ആർക്കും വ്യക്തമാകുന്നായിരുന്നുരവന്നും ഇവർ പറയുന്നു. മാത്രമല്ല ഉേദ്യാഗസ്ഥരിൽ ചിലരുടെ പെരുമാറ്റം അവഹേളിക്കുന്നതിന് തുല്ല്യമായിരുന്നുെവന്നും പിഞ്ചുകുട്ടികൾക്കൊപ്പമുള്ള ഒരമ്മക്ക് ലഭിക്കേണ്ട പരിഗണനയോ നീതിേയാതെ പോലുാ തനിക്ക് ലഭിച്ചില്ലെന്നും അയിഷ പറയുന്നു.
തുടർന്ന് തങ്ങൾ മറ്റ് ഗത്യന്തരമില്ലാതെ മടങ്ങിപ്പോകുകയും മാർച്ച് പന്ദ്രണ്ടിന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളം വഴി ജെറ്റ് എയ്ർവെയിസിെൻറ വിമാനത്തിൽ ഖത്തറിലേക്ക് എത്തുകയും ചെയ്തുവെന്നാണ് അയിഷ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞത്.
അതേസമയം യാത്രക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നോ ദോഹ വിമാനത്താവളത്തിൽ നിന്നോ പാസ്പോർട്ടിെൻറ കാര്യത്തിൽ യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായില്ലെന്നും കുടുംബം പറയുന്നു.
തെൻറ കുടുംബത്തിന് മംഗലാപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് ഉണ്ടായത് ക്രൂരത കലർന്ന അനുഭവമാണന്ന് ഖത്തറിൽ ജോലി ചെയ്യുന്ന അബ്ദുൽ ഖാദർ പറയുന്നു. അന്നേ ദിവസം യാത്ര മുടങ്ങിയതിലൂടെ മൂന്നുപേരുടെ ടിക്കറ്റ് ചാർജ് നഷ്ടപ്പെടുകയും പുതുതായി കോഴിക്കോട് നിന്ന് ടിക്കറ്റ് എടുക്കേണ്ടിയും വന്നു.
അതിനൊപ്പം മാർച്ച് പത്തിന് വിസ കാലാവധി അവസാനിച്ചതിനാൽ ഖത്തറിൽ എത്തിയേപ്പാൾ പിഴ നൽകേണ്ടിയും വന്നു.
അതിനാൽ ആകെ ഒന്നരലഷകത്തോളം രൂപയുടെ നഷ്ടമാണ് മംഗലാപുരം വിമാനത്താവളത്തിലെ എമിേഗ്രഷൻഅധികൃതരുടെ നടപടി മൂലം ഉണ്ടായതെന്നും ഇദ്ദേഹം പറയുന്നു. സെയിൽസ് എക്സിക്ക്യൂട്ടീവായി ഖത്തറിൽ ജോലി ചെയ്യുന്ന അബ്ദുൽ ഖാദറിന് ഇൗ തുക ഒരു ബാധ്യതയുമായിട്ടുണ്ട്. ഇനിയൊരു പ്രവാസി കുടുംബത്തിന് ഉണ്ടാകാതിരിക്കാൻ സംഭവത്തിന് ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നാണ് ഇദ്ദേഹത്തിെൻറ ആവശ്യം.
ചെറിയ മൂന്ന് മക്കളുമായി യാത്രയ്‌ക്കെത്തിയ യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍തൃസഹോദരന്‍ അബൂതാഹിറിനെ യും വിമാനത്താവള ഉദ്യോഗസ്ഥര്‍ ഭീ,ണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.