ദോഹ: പ്രമുഖ ഇ-സ്പോർട്സ് കമ്പനിയായ എസ്.എൻ.ആർ.ജിയുമായി സഹകരിച്ച് മിഡീയ സിറ്റി ഖത്തർ പ്രഥമ ഖത്തർ ഇ-സ്പോർട്സ് ഫോറത്തിന് വേദിയാകുന്നു. ശിൽപശാലകൾ, നെറ്റ് വർക് സെഷനുകൾ തുടങ്ങി നിരവധി പരിപാടികൾ നടക്കുന്ന ഫോറത്തിൽ ഇ-സ്പോർട്സ് മേഖലയിലെ പ്രമുഖർ പങ്കെടുക്കും. മിന മേഖലയിൽ ഇ-സ്പോർട്സ് മേഖലയിൽ ഖത്തർ നടത്തിയ നിക്ഷേപം അഭൂതപൂർവമായ വളർച്ചയിൽ നിർണായകമായി. മേഖലയിലുടനീളമുള്ള രാജ്യങ്ങൾ പ്രതിഭകളെ ആകർഷിക്കുന്നതിലും പ്രധാന ടൂർണമെന്റുകൾക്ക് വേദിയാകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഇ-സ്പോർട്സിൽ നേരിട്ടിറങ്ങാനും അതിന്റെ പ്രധാന കളിക്കാരിലൊരാളാകാനുമുള്ള തയാറെടുപ്പിലാണ് ഖത്തർ. പുതിയ ഫോറത്തിന്റെ ഭാഗമായി എസ്.എൻ.ആർ.ജിയുമായി പങ്കാളികളാകുന്നതിൽ ഞങ്ങൾക്കേറെ സന്തോഷമുണ്ടെന്ന് ഖത്തർ മീഡിയ സിറ്റിയിലെ ബിസിനസ് ഡെവലപ്മെന്റ് മേധാവി തായിർ അൽ അനാനി പറഞ്ഞു. ഫോറത്തിന്റെ ഭാഗമാകുന്നതിലും ഖത്തറിന്റെ കായിക പരിണാമത്തിന് നേതൃത്വം നൽകുന്നതിലും ഖത്തറിലെ ആഗോളാടിസ്ഥാനത്തിൽ ഇ-സ്പോർട്സ് മേഖലയിലെ മുൻനിര രാജ്യമാക്കുന്നതിലും പൂർണ പിന്തുണയുണ്ടാകുമെന്നും ഇ-സ്പോർട്സ് ഫെഡറേഷൻ കായിക വിഭാഗം മേധാവി അഹ്മദ് അൽ മിഗൈസീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.