കോൺകകാഫ്​ ഗോൾഡ്​കപ്പിൽ പാനമക്കെതിരെ ഖത്തറി​െൻറ ഗോൾ നേടിയ അക്രം അഫിഫി​െൻറ ആഹ്ലാദം 

​ഗോൾഡ്​ കപ്പിൽ ഖത്തറിന്​ സമനില

ദോഹ: വിലപ്പെട്ട മൂന്ന്​ പോയൻറ്​ നേടിയില്ലെങ്കിലും മനോഹരമായ കളിയിലൂടെ ആരാധകമനസ്സ്​ റാഞ്ചിയെടുത്ത്​ അമേരിക്കയിലെ ഹൂസ്​റ്റണിൽ നടന്ന കോൺകകാഫ്​ ഫുട്​ബാളിൽ ഖത്തറി​െൻറ ആദ്യ അങ്കം. ഗ്രൂപ്​ 'ഡി'യിലെ ആദ്യ മത്സരത്തിൽ പാനമക്കെതിരെ മൂന്നു തവണ മുന്നിൽനിന്നെങ്കിലും കളി 3-3ന്​ സമനിലയിൽ പിരിഞ്ഞു. ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു ഇരു ടീമുകളും ചേർന്ന്​ ആറ്​ ഗോളുകൾ അടിച്ചുകൂട്ടിയത്​. 48ാം മിനിറ്റിൽ അക്രം അഫിഫി​െൻറ ഉജ്ജ്വലമായ വോളിയിലൂടെ ആദ്യം ഖത്തർ വലകുലുങ്ങി.

അധികം വൈകും മു​േമ്പ റൊണാൾഡോ ബ്ലാക്​ബേണി​െൻറ ഗോളിൽ പാനമ ഒപ്പമെത്തി. 53ാം മിനിറ്റിൽ അഫിഫ്​ മധ്യനിരയിൽനിന്ന്​ നൽകിയ ക്രോസിനെ ലോങ്​ റേഞ്ചിലൂടെ വലയിലാക്കി സ്​റ്റാർ സ്​ട്രൈക്കർ അൽമോസ്​ അലി വീണ്ടും ഖത്തറിനെ മുന്നിലെത്തിച്ചു. അഞ്ചു മിനിറ്റിനകം, ബ്ലാക്​ബേൺ മറ്റൊരു ഗോളിലൂടെ പാനമയെ വീണ്ടും ഒപ്പമെത്തിച്ചു. 63ാം മിനിറ്റിൽ ക്യാപ്​റ്റൻ ഹസൻ ഖാലിദ്​ ഹൈദോസി​െൻറ പെനാൽറ്റി ഗോളിലൂടെ ഖത്തർ വീണ്ടും ലീഡ്​ നേടിയെങ്കിലും ​മറ്റൊരു പെനാൽറ്റിയിലൂടെ (ഡേവിസ്​ ഗ്രാലെസ്​-79ാം മിനിറ്റ്​) പാനമ തിരിച്ചടിച്ചു. ഇതോടെ കളി 3-3ന്​ സമനിലയിൽ പിരിഞ്ഞു.

സമനിലയായതോടെ ഒരു പോയൻറാണ്​ ഇരു ടീമുകൾക്കും ലഭിച്ചത്​. മ​െറ്റാരു മത്സരത്തിൽ ഹോണ്ടുറസ്​ 4-0ന്​ ഗ്രനഡയെ തോൽപിച്ചു. 17ന്​ ഗ്രനഡക്കെതിരാണ്​ ഖത്തറി​െൻറ അടുത്ത മത്സരം. 

Tags:    
News Summary - Qatar draw in Gold Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.