മിസൈൽ ആക്രമണത്തെ പ്രതിരോധിച്ച് ഖത്തർ, മൂന്നു പേർക്ക് പരിക്കേറ്റു

ദോഹ: ഖത്തറിൽ ഞായറാഴ്ച രണ്ട് തവണയായി നടന്ന മിസൈൽ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് സായുധ സേന. മിസൈൽ പ്രതിരോധത്തിന്റെ ഭാഗമായി അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടി അടക്കം മൂന്ന് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാവിലെ ആറിനും ഏഴിനുമായി രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. ഈ സമയത്ത് സുരക്ഷ ഭീഷണി ഉയർന്നതായി മുന്നറിയിപ്പ് വന്നിരുന്നു. പിന്നാലെ മിസൈൽ ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് തവണയായി നടന്ന ആക്രമണങ്ങൾക്കെതിരെ സായുധ സേന ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുവെന്നും നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി നിർവീര്യമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.

മിസൈൽ പ്രതിരോധ നടപടികൾക്കിടെ വീണ അവശിഷ്ടങ്ങൾ മൂലം ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി വരികയാണ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടികൾ ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമാണ് ദേശീയ പൊതുസുരക്ഷാ മുന്നറിയിപ്പുകളും അടിയന്തര അലർട്ടുകളും സജീവമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ ചിത്രങ്ങളോ വിഡിയോകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - Qatar defends against missile attack, three injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.