Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: കൊല്ലം സ്വദേശിയും ദോഹയിലെ പയനീർ എജുക്കേഷൻ സെൻറർ ഡയറക്ടറുമായ കൊല്ലം സ്വദേശി ഖത്തറിൽ നിര്യാതനായി. കൊല്ലം പള്ളിമുക്ക് സാറ മൻസിലിൽ അബ്ദുൽ ഗഫൂർ (72) ആണ് മരിച്ചത്. ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നാൽപത് വർഷമായി ഖത്തർ പ്രവാസിയാണ്.
ഏറെ കാലം ഖത്തർ മിലിട്ടറിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അതിന് ശേഷം ഭാര്യയോടൊപ്പം പയനീർ എജുക്കേഷൻ സെൻറർ നടത്തുകയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: സഹീർ, ഷബീർ, ഷഹനാസ്, ഷബ്ന. മൃതദേഹം ദോഹയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.