വന്ദേഭാരത്​ മിഷൻ: ഖത്തറിൽ വിമാനടിക്കറ്റ്​ 14 റിയാൽ കൂടി

ദോഹ: കോവിഡ്​ പശ്​ചാത്തലത്തിൽ നാട്ടിലേക്ക്​ മടങ്ങുന്ന പ്രവാസികൾക്കായുള്ള കേന്ദ്രസർക്കാറിൻെറ വന്ദേഭാരത്​ മിഷനിലുള്ള എയർഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ്​ നിരക്ക്​ ഖത്തറിൽ കൂടി. എന്നാൽ രൂപയും റിയാലും തമ്മിലുള്ള വിനിമയ നിരക്കിൻെറ മാറ്റം​ മൂലമാണ്​ ഇതെന്നാണ്​ വിശദീകരണം. നേരത്തേ 766 റിയാൽ ആയിരുന്നു കേരളത്തിലേക്കുള്ള ടിക്കറ്റ്​ നിരക്ക്​. ഇപ്പോൾ 780 ആയി. 14 റിയാൽ ആണ്​ വർധിച്ചത്​.
അടുത്ത ഘട്ടത്തിൽ കേരളത്തിലേക്ക്​ 15 വിമാനങ്ങളാണുള്ളത്​. ഇതിൽ പോകുന്നവർക്കുള്ള ടിക്കറ്റ്​ നിരക്ക്​ ഇനി 780 റിയാൽ ആയിരിക്കും.
 
Tags:    
News Summary - qatar covid news updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.