സൊമാലിയൻ ആശുപത്രിക്ക് ഡയാലിസിസ് മെഷീനുകൾ നൽകി ഖത്തർ ചാരിറ്റി

ദോഹ: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ റജബ് ത്വയ്യിബ് ഉർദുഗാൻ ആശുപത്രിക്ക് ഖത്തർ ചാരിറ്റി 10 ഡയാലിസിസ് മെഷീനുകളും 10 മെഡിക്കൽ കിടക്കകളും നൽകി. വൃക്ക തകരാറുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഡയാലിസിസ് മെഷീനുകൾ അടക്കം ചികിത്സ സൗകര്യമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

40 മെഷീനുകളുള്ള പൂർണമായും സംയോജിത ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഖത്തർ ചാരിറ്റി നൽകിയ മെഷീനുകൾ പ്രാരംഭ പ്രവർത്തന കേന്ദ്രമായി മാറുകയും ഏറ്റവും ആവശ്യമുള്ളവർക്ക് സേവനം ആരംഭിക്കാൻ സഹായിക്കുകയും ചെയ്യുമെന്നും ആശുപത്രി ഡയറക്ടർ ജനറൽ ഡോ. യൂസുഫ് കോക്കേ പറഞ്ഞു.

Tags:    
News Summary - Qatar Charity provides dialysis machines to Somali hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.