ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി, ബ്രിട്ടീഷ് പ്രതിരോധമന്ത്രി വെസ് സ്ട്രീറ്റിങ്ങും കൂടിക്കാഴ്ചക്കിടെ
ഖത്തർ -ബ്രിട്ടൻ പ്രതിരോധ സഹകരണ കരാർ നീട്ടി; യു.കെ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉപപ്രധാനമന്ത്രി
ദോഹ: ഖത്തർ -ബ്രിട്ടൻ പ്രതിരോധ സഹകരണ കരാർ നീട്ടി. ഖത്തർ ഉപപ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ ബ്രിട്ടീഷ് പ്രതിരോധ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് കരാർ നീട്ടാൻ ധാരണയായത്. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി വെസ് സ്ട്രീറ്റിങ്ങും കരാർ കാലാവധി നീട്ടുന്നതിനുള്ള ധാരണയിൽ ഒപ്പുവെച്ചു.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ യു.കെയിലെ ഖത്തർ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സൗദ് ആൽഥാനി, ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. അതേസമയം, ഖത്തർ -ബ്രിട്ടൻ സൈനിക സഹകരണം ശക്തമാക്കി ഖത്തർ അമീരി കരസേനയും ബ്രിട്ടീഷ് കരസേനയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ അമീരി കരസേന കമാൻഡർ ബ്രിഗേഡിയർ ജനറൽ ജാസിം അലി അൽ അതിയ്യയും ബ്രിട്ടീഷ് കരസേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ റോളണ്ട് വാക്കറുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.