സൗദിയിലെ യാംബുവിലെത്തിയ ഖത്തർ എയർവേസ്
Posted On
date_range Updated On
date_range യാംബുവിലേക്ക് സർവിസ് ആരംഭിച്ച് ഖത്തർ എയർവേസ്
ദോഹ: സൗദിയിലെ എട്ടാമത്തെ നഗരത്തിലേക്കും സർവിസ് ആരംഭിച്ച് ഖത്തർ എയർവേസ്. പടിഞ്ഞാറൻ നഗരിയായ യാംബുവിലേക്കാണ് ബുധനാഴ്ച മുതൽ പറന്നു തുടങ്ങിയത്.
ആഴ്ചയിൽ രണ്ട് സർവിസ് എന്ന നിലയിലാണ് സൗദിയിലെ പുതിയ കേന്ദ്രത്തിലേക്ക് ദോഹയിൽനിന്നും സർവിസ് ആരംഭിക്കുന്നത്. ബുധൻ, ഞായർ ദിവസങ്ങളിലാണ് യാത്ര. അൽ ഉല, ദമ്മാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, താഇഫ് എന്നീ നഗരങ്ങളിലേക്ക് നേരത്തെ സർവിസ് നടത്തുന്നുണ്ട്. യാംബു ഓപറേഷൻകൂടി ആരംഭിച്ചതോടെ ദോഹയിൽനിന്നും സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ആഴ്ചയിലെ ആകെ വിമാന സർവിസുകളുടെ എണ്ണം 120 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.