സുഹൈൽ -2026 ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷനിൽനിന്ന്

സുഹൈൽ ഫാൽക്കൺ എക്സിബിഷന് പ്രൗഢ സമാപനം; അഞ്ച് ദിനം, 80,000 സന്ദർശകർ

ദോഹ: മുന്തിയ ഇനം ഫാൽക്കണുകളുടെ പ്രദർശനവും വിൽപനയും ക്യാമ്പിങ് സാമഗ്രികളുമൊരുക്കി കതാറ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിച്ച പത്താമത് ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ സുഹൈൽ -2026 പ്രൗഢഗംഭീരമായി സമാപിച്ചു. അഞ്ച് ദിവസം നീണ്ടുനിന്ന പ്രദർശനം കാണാൻ 80,000-ത്തിലധികം സന്ദർശകരാണ് എത്തിയത്. ഉദ്ഘാടന ദിവസം മുതൽ പ്രദർശനത്തിന്റെ അവസാന മണിക്കൂറുകൾ വരെ വലിയ പൊതുജന പങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

ഫാൽക്കൺ പക്ഷികളുടെ ലേലം സമാപന ദിവസത്തെ പ്രധാന ആകർഷണമായിരുന്നു. അപൂർവവും മികച്ചതുമായ പരുന്തുകളെ സ്വന്തമാക്കാൻ സ്വദേശികളും വിദേശികളുമായ നിരവധി ഫാൽക്കൺ പ്രേമികളാണ് ലേലത്തിൽ പങ്കെടുത്തത്. വിലയേറിയതും അപൂർവവുമായ ഫാൽക്കണുകളെ സ്വന്തമാക്കാൻ ലേലത്തിൽ കടുത്ത മത്സരവും നടന്നു.

പരമ്പരാഗത അറബ് പൈതൃകവും പെരുമയും ഖത്തറിന്റെ സംസ്‌കാരവും പുതുതലമുറക്ക് പകർന്നുനൽകി, വാണിജ്യ -വിനോദ പരിപാടികൾ കോർത്തിണക്കി ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ സുഹൈൽ എക്സിബിഷൻ, മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിലൊന്നാണ്.

ഖത്തറിന്റെ വാർഷിക സാംസ്കാരിക -വിനോദ പരിപാടികളിലൊന്നായ മേളയിൽ ഇത്തവണ14 പ്രമുഖ രാജ്യങ്ങളിൽനിന്നായി നിരവധി കമ്പനികളാണ് പങ്കെടുത്തത്. മുന്തിയ ഇനം ഫാൽക്കണുകളുടെ പ്രദർശനത്തിനും വിൽപനയ്ക്കും പുറമെ വേട്ടയാടൽ, ഫാൽക്കൺ വളർത്തൽ, ക്യാമ്പിങ് സാമഗ്രികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉൽപന്നങ്ങളും വാഗ്ദാനം ചെയ്യുന്ന 155-ലധികം സ്റ്റാളുകളാണ് ഒരുക്കിയത്. വിനോദ പരിപാടികൾ, വർക്ക്‌ഷോപ്പുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

എക്സിബിഷൻ സംഘാടകർക്കും സ്പോൺസർമാർക്കും കതാറ ജനറൽ മാനേജരും സുഹൈൽ എക്സിബിഷൻ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച പവലിയൻ, മികച്ച ഗാരേജ് തുടങ്ങി വിവിധ കാറ്റഗറികളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

ഖത്തറിന്റെ പരമ്പരാഗത പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിൽ വലിയ മാധ്യമ ശ്രദ്ധയും വ്യാപാര മുന്നേറ്റവും നേടാൻ ഇത്തവണത്തെ എക്സിബിഷന് സാധിച്ചതായി സംഘാടകർ വ്യക്തമാക്കി. അടുത്ത പതിപ്പിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും സുപ്രീം ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ലത്തീഫ് അൽ മിസ്നദ് അറിയിച്ചു.

പ​ണ​ത്തി​നും​മീ​തെ പ​റ​ക്കും ഈ ഫാ​ൽ​ക്ക​ണു​ക​ൾ

ദോ​ഹ: പ​ണ​ത്തി​നു മീ​തെ പ​രു​ന്തും പ​റ​ക്കി​ല്ല എ​ന്ന​ത് പ്ര​ശ​സ്ത​മാ​യ പ​ഴ​ഞ്ചൊ​ല്ലാ​ണ്. പ​ണ​ത്തി​ന്റെ സ്വാ​ധീ​ന​ത്തെ​യും ശ​ക്തി​യെ​യും വി​ശ​ദ​മാ​ക്ക​നാ​ണ് ഈ ​പ്ര​യോ​ഗം സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, അ​റ​ബി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളു​ടെ വി​ല അ​റി​ഞ്ഞാ​ൽ മൂ​ക്ക​ത്ത് വി​ര​ൽ​വെ​ച്ചു​പോ​കും -2.50 ല​ക്ഷം ഖ​ത്ത​രി റി​യാ​ൽ, അ​ഥ​വാ 65 ല​ക്ഷ​ത്തി​ലേ​റെ രൂ​പ...

ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച സു​ഹൈ​ൽ അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക്ക​ൺ പ്ര​ദ​ർ​ശ​ന​ത്തി​ലെ സ​മാ​പ​ന ദി​വ​സം ന​ട​ന്ന ഫാ​ൽ​ക്ക​ൺ ലേ​ല​ത്തി​ൽ സാ​ലിം അ​ലി അ​ൽ ആ​ദം സ്വ​ന്ത​മാ​ക്കി​യ മം​ഗോ​ളി​യ​ൻ ഇ​ന​ത്തി​ൽ​പെ​ട്ട ഫാ​ൽ​ക്ക​ന്‍ണി​ന്റെ വി​ല​യാ​ണി​ത്.

ഫാ​​​ൽ​​​ക്ക​​​ൺ പ​​​ക്ഷി​​​ക​​​ളു​​​ടെ ലേ​​​ലം സ​​​മാ​​​പ​​​ന ദി​​​വ​​​സ​​​ത്തെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​യി​​​രു​​​ന്നു. അ​​​പൂ​​​ർ​​​വ​​​വും മി​​​ക​​​ച്ച​​​തു​​​മാ​​​യ പ​​​രു​​​ന്തു​​​ക​​​ളെ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളും വി​​​ദേ​​​ശി​​​ക​​​ളു​​​മാ​​​യ നി​​​ര​​​വ​​​ധി ഫാ​​​ൽ​​​ക്ക​​​ൺ പ്രേ​​​മി​​​ക​​​ളാ​​​ണ് ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. അ​പൂ​ർ​വ​യി​നം മി​ക​ച്ച ഫാ​ൽ​ക്ക​ണു​ക​ളെ സ്വ​ന്ത​മാ​ക്കാ​ൻ ക​ടു​ത്ത മ​ത്സ​ര​വും അ​ര​ങ്ങേ​റി​. ഫാ​ൽ​ക്ക​ണു​ക​ളു​ടെ സൗ​ന്ദ​ര്യം, ഭാ​രം, നി​റം, അ​വ​യു​ടെ പ്ര​ത്യേ​ക ബ്രീ​ഡ് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ലേ​ല​ത്തി​ൽ തു​ക നി​ശ്ച​യി​ക്കു​ന്ന​തും വി​റ്റ​ഴി​ക്കു​ന്ന​തും. മം​ഗോ​ളി​യ​ൻ ഇ​ന​ത്തി​ൽ​ത​ന്നെ പെ​ട്ട മ​റ്റൊ​രു ഫാ​ൽ​ക്ക​ൺ 90,000 ഖ​ത്ത​ർ റി​യാ​ലി​ന് നാ​യി​ഫ് ഹ​മ​ദ് അ​ൽ ഷ​ഹ് വാ​നി​യും ക​സാ​ഖ് ഇ​ന​ത്തി​ൽ പെ​ട്ട മ​റ്റൊ​രു ഫാ​ൽ​ക്ക​ൺ 80,000 ഖ​ത്ത​രി റി​യാ​ലി​ന് ജാ​ബി​ർ അ​ലി അ​ൽ ദ​ഹാ​ബീ​ബും സ്വ​ന്ത​മാ​ക്കി.

Tags:    
News Summary - Suhail Falcon Exhibition Concludes Successfully with Over 80,000 Visitors in 5 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.