Posted On
date_range Updated On
date_range ഇറാൻ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ സർവിസ് റദ്ദാക്കി ഖത്തർ എയർവേസ്
ദോഹ: മേഖലയിലെ സംഘർഷഭീതി തുടരുന്നതിനിടെ ഇറാഖ്, ഇറാൻ, ലബനാൻ, ജോർഡൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ താൽകാലികമായി റദ്ദാക്കി ഖത്തർ എയർവേസ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് നാല് രാജ്യങ്ങളിലേക്കുമുള്ള വിമാന സർവിസുകൾ താൽകാലികമായി റദ്ദാക്കുന്നതായി ഖത്തർ എയർവേസ് അറിയിച്ചത്. അതേസമയം,
ജോർഡനിലെ അമ്മാനിലേക്കുള്ള സർവിസുകൾ പകൽ സമയങ്ങളിൽ മാത്രമായി നിയന്ത്രിച്ചതായും അറിയിച്ചു. നേരത്തേ ഇറാൻ, ഇസ്രായേൽ സംഘർഷഭീതി പടർന്നപ്പോഴും, ബെയ്റൂത്തിൽ സ്ഫോടനവും ആക്രമണവും നടന്നപ്പോഴും ഖത്തർ എയർവേസ് സർവിസുകൾ താൽകാലികമായി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.