ദോഹ: എയർബസിൽ നിന്ന് പുതിയ 50 എയർബസ് എ321 നിയോ വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ഖത്തർ എയർവേയ്സും എയർബസും തമ്മിൽ ധാരണയായി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും ഫ്രഞ്ച് പ്രസിഡൻറ് മാേക്രാണിെൻറയും സാന്നിധ്യത്തിൽ 6.35 ബില്യൻ ഡോളറിെൻറ കരാറിൽ ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാകിറും എയർബസ് സി.ഇ.ഒ ഫാബ്രിക് ബ്രീജിയറും ഒപ്പുവെച്ചു. ഫ്രഞ്ച് പ്രസിഡൻറ് മാേക്രാണിെൻറ സന്ദർശനത്തോടനുബന്ധിച്ചാണ് പുതിയ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
എയർബസിൽ നിന്നും 50 എ320 നിയോ വിമാനങ്ങൾ വാങ്ങുന്നതിന് പകരമായാണ് വിപുലീകരിച്ച എ321 നിയോ വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേയ്സ് തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയോ വിമാനത്തിൽ 240 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. അത്യാധുനിക എഞ്ചിനുകൾ, എയ്റോഡൈനാമിക് സാങ്കേതികവിദ്യകൾ, അതിനൂതനമായ കാബിൻ സൗകര്യങ്ങൾ എന്നിവയാണ് എ321 വിമാനത്തിെൻറ പ്രത്യേകതകൾ. ഈ വിഭാഗത്തിൽ പെട്ട വിമാനങ്ങൾക്ക് ഇന്ധനക്ഷമതയും കൂടുതലാണ്. 2019 മുതൽ ഖത്തർ എയർവേയ്സിെൻറ നിരയിലേക്ക് പുതിയ നിയോ വിമാനങ്ങൾ എത്തിത്തുടങ്ങും.
ഖത്തർ എയർവേയ്സ് വളർച്ചയിലേക്ക് കുതിക്കുമ്പോൾ കൂടുതൽ ക്ഷമതയും വിശ്വാസ്യയോഗ്യവും ആധുനികവുമായ വിമാനങ്ങൾ ആവശ്യമാണെന്ന് ചടങ്ങിൽ ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച യാത്രാ അനുഭവം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂ ട്ടിച്ചേർത്തു. ഖത്തർ എയർവേയ്സിെൻറ നിറങ്ങളിൽ എ321നിയോ വിമാനങ്ങൾ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അതേറെ സന്തോഷം നൽകുന്നതാണെന്നും ബ്രീജിയർ പറഞ്ഞു. എയർബസിെൻറ എ320 കുടുംബത്തിലെ ഏറ്റവും വലിയ അംഗമാണ് എ321 വിമാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.