ദോഹ: വ്യോമയാന യാത്രികരുടെ സുരക്ഷ നടപ്പാക്കുന്നതില്‍ ഖത്തര്‍ ലോകരാജ്യങ്ങളുടെ മുൻനിരയിൽ. ഐസിഎഒ (ഇൻറര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍) കഴിഞ്ഞ ദിവസം പുറത്തുവിട്ട സേഫ്റ്റി ഓഡിറ്റ് റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ വിഭാഗംഅധികൃതർ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ഹമദ് എയര്‍പോര്‍ട്ടും നേരത്തേയുണ്ടായിരുന്ന ദോഹ ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ മേഖലയിലും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ വലുപ്പം, യാത്രക്കാരുടെ എണ്ണം, സുരക്ഷാ സംവിധാനം, മാനുഷിക വിഭവങ്ങള്‍ തുടങ്ങിയവയിലെല്ലാം വികസനത്തിെൻറ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബ്രിഗേഡിയര്‍ ഈസ അറാര്‍ അല്‍റുമൈഹി പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇൗ നേട്ടം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
പുതിയ നിരവധി ആധുനിക സുരക്ഷാ ഉപകരണങ്ങളാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. ഇതില്‍ പലതും ഹമദ് എയര്‍പോര്‍ട്ടിലാണ് ലോകത്ത് ആദ്യമായി ഉപയോഗിക്കുന്നത്. വ്യക്തിഗത പരിശോധന, ലഗേജ് പരിശോധന തുടങ്ങിയവ ഇത്തരം യന്ത്രങ്ങളിലൂടെയാണ് സാധ്യമാക്കുന്നത്. ഇവ കാമറയുമായി ഘടിപ്പിച്ച് വ്യക്തമായ സുരക്ഷ ഉറപ്പാക്കുന്നുണ്ട്.
സിവില്‍ ഏവിയേഷന്‍ സംവിധാനത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് കിട്ടിയ പിന്തുണ ലോക തലത്തില്‍ തന്നെ സുരക്ഷാ രംഗത്ത് നേട്ടമുണ്ടാക്കുന്നതിന് വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡിപ്പാര്ട്ട്്മെൻറ്, എയര്‍പോര്‍ട്ട് പാസ്പോര്‍ട്സ് ഡിപ്പാര്‍ട്ട്മെൻറ്, ഹമദ് വിമാനത്താവള മാനേജ്മെൻറ് എന്നിവയും നേട്ടം ഉണ്ടാക്കുന്നതിന് സഹായിച്ചു.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇലക്ട്രോണിക് ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. 8.5 ലക്ഷം യാത്രക്കാരാണ് ഇഗേറ്റ് വഴി രജിസ്റ്റര്‍ ചെയ്തതെന്നും അധികൃതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഖത്തര്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍സുബാഇ, എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈസ അറാര്‍ അല്‍റുമൈഹി, എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍മസ്്റൂഇ, ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.