ദോഹ: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള മാനദണ്ഡമായ ‘നീറ്റ്’ യു.ജി പ്രവേശന പരീക്ഷക്ക് ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന പരീക്ഷ കേന്ദ്രങ്ങൾ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് കെ.എം.സി.സി. ഖത്തർ വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസ് അഭിപ്രായപ്പെട്ടു.
പ്രവാസി വിദ്യാർഥികൾക്ക് ഏറെ സൗകര്യപ്രദമായിരുന്ന ഈ കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഗ്രീൻ ടീൻസ് ചൂണ്ടിക്കാട്ടി.
പരീക്ഷയുടെ ഒരുക്കത്തിനിടയിൽ യാത്രമൂലം ഉണ്ടാവുന്ന സമ്മർദങ്ങളും മറ്റു അസൗകര്യങ്ങളും വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. കൂടാതെ അമിത യാത്രടിക്കറ്റ് നിരക്കും പ്രവാസി രക്ഷിതാക്കൾക്ക് പ്രയാസം സൃഷ്ടിക്കുമെന്നുറപ്പാണ്. പ്രവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിഴൽ വീഴ്ത്തുന്ന ഈ തീരുമാനം അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാവണമെന്നും ഗ്രീൻ ടീൻസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.