ദോഹ: കാറിന്റെ പരസ്യങ്ങളിൽതന്നെ വിലയും നൽകണമെന്ന് കാർ ഡീലർമാർക്ക് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിർദേശം. വാഹനത്തിന്റെയും സ്പെയർപാർട്സിന്റെയും വില പ്രദർശിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വാഹന വില്പനയില് ഡീലര്‍ക്കും ഉപഭോക്താവിനും ഇടയില്‍ സുതാര്യത ഉറപ്പാക്കലും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കലും ലക്ഷ്യമിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഇടപെടല്‍. ഷോറൂമുകളില്‍ വാഹനങ്ങളുടെ വിലയ്ക്കൊപ്പം ട്രാന്സ്മിഷന്, എൻജിന് തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും രേഖപ്പെടുത്തിരിക്കണം. വർക്ക് ഷോപ്പുകളിലും ഷോറൂമുകളിലും അറ്റകുറ്റപ്പണിക്ക് ഈടാക്കുന്ന ചാർജുകൾ ഡിസ്പ്ലേ ഏരിയകളില്‍ രേഖപ്പെടുത്തിവെക്കണം.
ഷോറൂമുകളില്‍ 42 ഇഞ്ചില്‍ കുറയാത്ത ഇന്ററാക്ടിവ് സ്ക്രീന്‍ സ്ഥാപിക്കണം. ഉപഭോക്താവിന് എല്ലാവിവരങ്ങളും ഈ സ്ക്രീനില്‍ ലഭിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.