പ്രവാസി വെല്‍ഫെയർ സംഘടിപ്പിച്ച സാഹോദര്യ സദസ്സ് സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പൗരന്മാർക്ക് വിശ്വാസാചാരങ്ങളിൽ സ്വാതന്ത്ര്യവും, വ്യക്തിതലത്തിൽ പാലിക്കുന്നതിന് അവകാശാധികാരങ്ങളും ഉണ്ടായിരിക്കുക എന്നത് ഇന്ത്യ നിർമിക്കപ്പെട്ടതിന്റെയും നിലനിൽക്കുന്നതിന്റെയും ആധാരശിലയാണെന്നും അതാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും വിവിധ പ്രവാസി സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു.
ഭരണഘടന ശിൽപി ഡോ. ബി.ആര്. അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് ‘ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയർ സംഘടിപ്പിച്ച സാഹോദര്യ സദസ്സിൽ സംസാരിക്കുകയായിരുന്നു വിവിധ പ്രവാസി സംഘടനാ നേതാക്കൾ. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇൻകാസ് വൈസ് പ്രസിഡന്റ് താജുദ്ദീന്, കെ.എം.സി.സി വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട്, വണ്‍ ഇന്ത്യ പ്രസിഡന്റ് ഷാജി ഫ്രാന്‍സിസ്, അയ്യൂബ് ഖാന് പൂന്തുറ, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സ്വാഗതവും സെക്രട്ടറി റബീഅ് സമാന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.