ദോഹ: പ്രവാസി വെല്‍ഫെയര്‍ കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ സര്‍വിസ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പുതുതായി ആരംഭിച്ച നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള വിവിധ പ്രവാസിക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്താനും അംഗത്വമെടുക്കാനും നോര്‍ക്ക ഐ.ഡി കാര്‍ഡ് രജിസ്ട്രേഷനുമായി ഉംഗുവൈലിനയിലെ തണല്‍ റെസിഡന്‍സിയില്‍ സംഘടിപ്പിച്ച ക്യാമ്പിൽ നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി.
പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് റാസിഖ് നാരങ്ങോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.നോര്‍ക്ക സെല്‍ കണ്‍വീനര്‍ ഷംസുദ്ദീന് വാഴേരി വിവിധ ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തി. ഷാനവാസ് ആയഞ്ചേരി പ്രവാസികളുടെ സാമ്പത്തിക ഭദ്രത എന്ന വിഷയത്തില്‍ ബോധവത്കരന ക്ലാസ് നടത്തി.ജില്ല സെക്രട്ടറി ടി.എച്ച് യാസര്‍, ഷരീഫ് മാമ്പയില്‍, റിയാസ് കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ നാസര്‍ വേളം, ഹബീബ് റഹ്മാന്, കെ.സി. ഷാക്കിര്‍, ബഷീര്‍ കൊമ്മിണി, എം.എന്‍. അബ്ദുല്ല, മുഹമ്മദലി പീടിയേക്കല്‍, ഷക്കീല്‍ വാഴേരി, ജസീം വാഴേരി, തസ്നീം വാണിമേല്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.