പ്രവാസി വെൽഫെയർ ‘ദി ഡി-സ്ട്രെസ് സോൺ’ കൗൺസലിങ് പരിപാടിയിലെ കൗൺസലർമാർ സംഘാടകരോടൊപ്പം
പ്രവാസി വെൽഫെയർ ‘ദി ഡി-സ്ട്രെസ് സോൺ’ കൗൺസലിങ് പരിപാടി നടത്തി
ദോഹ: ഖത്തറിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യവും അക്കാദമിക ക്ഷേമവും മുൻനിർത്തി പ്രവാസി വെൽഫെയർ തലശ്ശേരി–പേരാവൂർ സംയുക്ത മണ്ഡലം ‘ദി ഡി-സ്ട്രെസ് സോൺ’ എന്ന പേരിൽ വ്യക്തിഗത കൗൺസലിങ് സംഘടിപ്പിച്ചു. അക്കാദമിക് സമ്മർദ്ദം, പരീക്ഷാ ഭീതി, ആത്മവിശ്വാസക്കുറവ്, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിപാടിയിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
കൗൺസലർമാരായ ജോളി തോമസ്, റോഷ്ന അബ്ദുൽ ജലീൽ എന്നിവർ സെഷനുകൾ നയിച്ചു. പരിപാടിക്ക് പ്രവാസി വെൽഫെയർ തലശ്ശേരി–പേരാവൂർ സംയുക്ത മണ്ഡലം പ്രസിഡന്റ് റയീസ് അബ്ദുല്ല, ജനറൽ സെക്രട്ടറി റദിയ, സംഘടന സെക്രട്ടറി ജബീൻ, വൈസ് പ്രസിഡന്റ് റംസി, ജില്ല സെക്രട്ടറി മാജിദ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുബൈർ, അഫ്‌സൽ ഹുസൈൻ, അഹ്സന കരിയാടൻ എന്നിവർ നേതൃത്വം നൽകി.
പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് ലത കൃഷ്ണ, സെക്രട്ടറി ശുഐബ് അബ്ദുറഹ്മാൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് നിസാർ, വൈസ് പ്രസിഡന്റ് റഷാദ്, സെക്രട്ടറി ഫായിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.