വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ​നി​ന്ന്

വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം ഇഫ്താർ സംഗമം

ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ഒ​രു നാ​ടി​ന്റെ ഒ​ത്തു​ചേ​ര​ലാ​യി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള എ​ണ്ണൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം റി​ക്രി​യേ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ​​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ ഫ്ര​ണ്ട്സ് ക​ൾ​ച​റ​ൽ സെ​ന്റ​ർ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഹ​ബീ​ബു​റ​ഹ്മാ​ൻ കീ​ഴി​ശ്ശേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. റ​മ​ദാ​ൻ ഒ​രു പ​ട്ടി​ണി ദി​ന​ങ്ങ​ളാ​യി മാ​ത്രം മാ​റ​രു​തെ​ന്നും വ്ര​ത​ത്തി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന മ​നു​ഷ്യ​നെ രൂ​പ​പ്പെ​ടു​ത്താ​ൻ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ന്റ് ഷ​മ്മാ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്കു​ള്ള റ​മ​ദാ​ൻ സ​മ്മാ​ന​ങ്ങ​ൾ ചെ​ന്നാ​ട്ട് മൂ​സ്സ മാ​സ്റ്റ​ർ, കെ.​പി. അ​മ്മ​ദ് മാ​സ്റ്റ​ർ, വി.​പി. അ​മ്മ​ദ്, ഡോ. ​ഫാ​സി​ൽ മൊ​യ്തു എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. പ്ര​വാ​സി ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ കെ.​കെ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​കെ. ഇ​സ്മാ​ഈ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​മു​ബീ​ന കു​നി​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഒ​രു​ക്കി​യ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. നോ​ർ​ക്ക, ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് അം​ഗ്വ​ത്വ​മെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു .

Tags:    
News Summary - Pravasi Forum Iftar gathering at Vanim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT