പ്രശാന്ത് പിസെ
Posted On
date_range Updated On
date_range പ്രശാന്ത് പിസയ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ
മസ്കത്ത്: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പ്രശാന്ത് പിസെയെ ഒമാൻ സുൽത്താനേറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവിസ് ഉദ്യോഗസ്ഥനായ പിസെ ഈജിപ്ത്, ലിബിയ, തീനീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നേരത്തെ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്.
ജപ്പാൻ, മൗറീഷ്യസ്, യു.കെ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ നിയമനത്തിന് തൊട്ടുമുമ്പ് ഇറാഖിലെ ഇന്ത്യൻ അംബാസഡറായിരുന്ന അദ്ദേഹം, പിന്നീട് വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി ചുമതല വഹിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.