ദോഹ: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സി.ബി.എസ്.ഇ 10, 12 പരീക്ഷ ഫലത്തിൽ മിന്നും വിജയവുമായി ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ പൊഡാർ പേൾ സ്കൂൾ. 12ാം ക്ലാസിൽ 96 ശതമാനം മാർക്കുമായി ഷാറോൺ ലിനറ്റ് സ്കൂൾ ടോപ്പറായി. ഡാനിയേൽ ജേക്കബ് (95 ശതമാനം), ആന്ദ്രെ ലാൻഡി ഡെറിൻ (92.8 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി.
പത്താം തരത്തിൽ അനോഖി പൂഡുതുരി (98.4 ശതമാനം) മാർക്കുമായി സ്കൂൾ ടോപ്പറായി. മാഹിൻ സഈദ് മുഹമ്മദ് (98.2 ശതമാനം) രണ്ടും ലൈഖ ബിൻത് അനിഷ്, തീർത നായർ (97.8 ശതമാനം) എന്നിവർ മൂന്നാമതുമെത്തി. പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 30 ശതമാനം പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് സ്കോർ ചെയ്തു. 45 ശതമാനം പേർ ഡിസ്റ്റിങ്ഷനും സ്വന്തമാക്കി.
മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പ്രിൻസിപ്പലും മാനേജ്മെന്റും അഭിനന്ദിച്ചു.
പത്താം ക്ലാസ്
1. അനോഖി പി 2. മാഹിൻ സഈദ് 3. ലൈഖ ബിൻത് അനിഷ് 4.തീർഥ നായർ 5. ആറ അസഫ് സൈദ് 6. ആര്യൻ കിഷോർ 7. അനുരാഗ് സിൻഹ 8. അസ്റ ഇംറാൻ 9. ദിവ്യ മുകേഷ് 10. ഇമ്മാനുവേൽ ജോസി 11. മുഹമ്മദ് കംറാൻ 12. നഷ് വ ഇബ്രാഹിം 13. റിദാൻ ഷാലിൻ 14. റിഹാൻ ഷാലിൻ 15. സാദിയ സനീഷ 16. സഞ്ജന എൻ 17. സാഖിബ് അനിൽ 18. ശ്രീനാഥ് ശിവ 19. വൈഭവ് രാജേഷ്
12ാം ക്ലാസ്
20.ഷാറോൺ ലിനറ്റ് 21. ഡാനിയേൽ ജേക്കബ് 22. ആൻഡ്രിയ ലാൻഡി 23. അരിഞ്ജയ് നിഷികാന്ത് 24. ഹമദ് അബ്ദുല്ല 25. മർവ അലി അക്ബർ 26. മുഹമ്മദ് ഖാൻ 27. റീം ഷബീർ 28. റിഷി അഡോണി ശിവകുമാർ 29. സെഹ ടി. നവാസ് 30. ശൈഖ് ഇറും ബദറുദ്ദീൻ 31. ശുഭാൻ ഗനഷ്യാം 32. ശിഷ്തദ പൗഡൽ 33. വൈകാശി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.