ബാസിലിൽ നിന്നും ഖത്തർ എയർവെയ്സിെൻറ നാലാമത് ഫാർമ എക്സ്​പ്രസ്​ സർവീസ്​  അടുത്ത മാസം മുതൽ

ദോഹ: ബാസിലിൽ നിന്നും നാലാമത് ഫാർമ എക്സ്​പ്രസ്​ സർവീസ്​ അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്​ കാർഗോ അറിയിച്ചു. ഇതോടെ മെയ് എട്ട് മുതൽ ബാസിലിൽ നിന്നും ആഴ്ചയിൽ 10 ഫാർമ എക്സ്​പ്രസ്​ സർവീസുകൾ നിലവിൽ വരുമെന്ന് ഖത്തർ എയർവെയ്സ്​ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 
ഫെബ്രുവരിയിൽ ബാസിലിൽ നിന്നും ബ്രസൽസിൽ നിന്നുമുള്ള ഫാർമ എക്സ്​പ്രസ്​ സർവീസുകളുടെ എണ്ണം ഖത്തർ എയർവെയ്സ്​ കാർഗോ വർധിപ്പിച്ചിരുന്നു. ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ ഉൽപന്നങ്ങൾ മാത്രം കയറ്റിയയക്കാൻ കഴിയുന്ന കാർഗോ വിമാനങ്ങളാണ് ഫാർമ എക്സ്​്പ്രസുകൾ. 
ലോകത്ത് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ സുരക്ഷിത, വിശ്വാസ്യതയുള്ള  ഗതാഗതത്തിനായി ആവശ്യമുയർന്നതിനെ തുടർന്നാണ് വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതെന്ന് ഖത്തർ എയർവെയ്സ്​ കാർഗോ ചീഫ് കാർഗോ ഓഫീസർ ഉൾറിച് ഓഗിർമാൻ പറഞ്ഞു. 
2015ലാണ് ഫാർമ എക്സ്​പ്രസ്​ വിമാന സർവീസുകൾക്ക് ഖത്തർ എയർവെയ്സ്​ തുടക്കം കുറിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഈ വിഭാഗത്തിൽ ലോകത്തിലെ മുൻനിര സർവീസുകളുടെ കൂടെയെത്താൻ ഖത്തർ എയർവെയ്സിനായിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ ഹബുകളായി അറിയപ്പെടുന്ന ബാസിൽ, ബ്രസൽസ്​, മുംബൈ, അഹ്മദാബാദ്, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഫാർമ എക്സ്​പ്രസുകൾ സർവീസ്​ നടത്തുന്നത്. എയർബസ്​ എ330ആണ് ഇതിനായി ഖത്തർ എയർവെയ്സ്​ ഉപയോഗിക്കുന്നത്.  
 

Tags:    
News Summary - pharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.