ദോഹ: ആഗസ്റ്റ് അവസാനത്തിൽ രാജ്യത്തെ ജനസംഖ്യ 2.56 മില്യൻ കവിഞ്ഞതായി വികസന ആസൂത്രണ, സ്ഥിതിവിവരണ മന്ത്രാലയം അറിയിച്ചു. മുൻ മാസത്തെ അപേക്ഷിച്ച് 4.5 ശതമാനത്തിെൻറ വർധനവാണ് രേ ഖപ്പെടുത്തിയിരിക്കുന്നത്. വാർഷിക അവധിക്കായി രാജ്യം വിട്ടിരുന്ന അധികപേരും തിരികെയെത്തിയതാണ് ജനസംഖ്യയിലെ വർധനവിന് പ്രധാന കാരണം. ജൂലൈ 31ന് 2,450,285 പേരാണ് ഖത്തറിലുണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ മാസം അവസാ നത്തോടെ 2,561,643 പേരാണ് ഇവിടെയുള്ളതെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതില്‍ 19,31,077 പേര് പുരുഷന്മാരും 6,30,566 പേര് വനിതകളുമാണ്. ജൂലൈ അവസാനത്തില്‍ രാജ്യത്തെ ജനസംഖ്യ 24,50,285 പേരായിരുന്നു. ഇതില്‍ 19,03,888പേര് പുരുഷന്മാരും 5,46,397പേര് വനിതകളുമായിരു ന്നു. കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ ജനസംഖ്യയിലെ ഏറ്റവും കുറഞ്ഞനിരക്കായിരുന്നു ഈ ജൂലൈയി ലുണ്ടായത്. ഈ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ജനസംഖ്യയില്‍ ഏകദേശം 5.3ശതമാനത്തിെൻറ കുറവാണ് ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണില്‍ 25,80,734 ആയിരുന്നു ജനസംഖ്യ. ഇതിനു മുമ്പ് ഖത്തറിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യ 2017 ആഗസ്റ്റിലായിരുന്നു. അന്നത്തെ ജനസംഖ്യ 24,46,328 ആയിരുന്നു.
ഏറ്റവും പുതിയ റിപ്പോര്‍ട്ടു പ്രകാരം ഈ ജൂലൈയിലെ ജനസംഖ്യയെ അപേക്ഷിച്ച് 1,11,358പേരുടെ വര്‍ധന വാണ് ഈ ആഗസ്റ്റിലുണ്ടായിരുന്നത്. ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ജനസംഖ്യ രേഖപ്പെടുത്തിയത് മേയ് അ വസാനമായിരുന്നു, 27,31,910 ആയിരുന്നു മേയിലെ ജനസംഖ്യ. ഇതില്‍ 20,34,011 പുരുഷന്മാരും 6,97,899 വനിതകളുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.