പാർപ്പിട മേഖലകളിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നു
ദോഹ: താമസസ്ഥലങ്ങളിൽ ട്രക്കുകൾ നിർത്തിയിടുന്നതിനെതിരെ ബോധവത്കരണ കാമ്പയിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ജനറൽ കൺട്രോൾ വിഭാഗം. ദോഹയിലെ താമസ മേഖലകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെയാണ് അധികൃതർ പ്രചാരണവുമായി രംഗത്തിറങ്ങിയത്. ദോഹയിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ ട്രക്കുകളും ബസുകളും പാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനങ്ങളിൽ മുന്നറിയിപ്പ് പോസ്റ്ററുകൾ പതിച്ചതായും കുറ്റം ആവർത്തിച്ചാൽ കൂടുതൽ നടപടികളുണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.