‘തംഹീദുൽ മർഅ' പരീക്ഷ ഫലം പ്രഖ്യാപിച്ചു

ദോഹ: ഖത്തർ ചാരിറ്റിയുടെ  ബ്രാഞ്ച് ആയ ഫ്രണ്ട്സ് കൾച്ചറൽ സ​​െൻററിന്​ കീഴിൽ കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന ‘തംഹീദുൽ മർഅ’ കോഴ്സി​​​െൻറ ഫലം പ്രഖ്യാപനം നടത്തി. ഖത്തർ ചാരിറ്റി ഹാളിൽ ഇന്ന് വൈകുന്നേരം നടക്കുന്ന പൊതുപരിപാടിയിൽ പരീക്ഷയിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും എന്ന് ഭാരവാഹികൾ അറിയിച്ചു.

​െഎ.പി.എച്ച്​ വിജ്ഞാനകോശം ഡയറക്ടർ ഡോ. എ.എ. ഹലീം പരിപാടിയിൽ പങ്കെടുക്കുന്നതായിരിക്കും.മെയ് 17 നു ബർവ, അൽഖോർ, ദുഖാൻ എന്നിവിടങ്ങളിലായി നടന്ന പരീക്ഷയിൽ 160 ഓളം സ്ത്രീകളാണ് പങ്കെടുത്തത്. ഖത്തറി​​​െൻറ വിവിധ ഭാഗങ്ങളിലിൽ 16 സ​​െൻററുകളിലായി ഖുർആൻ, ഫിഖ്ഹ്, ഹദീസ് എന്നീ വിഷയങ്ങളിൽ മികച്ച അധ്യാപകരുടെ കീഴിൽ 300 ഓളം പഠിതാക്കളാണ് ഈ കോഴ്സ് പ്രയോജനപ്പെടുത്തിയത്. നദീറ മൻസൂർ ഒന്നാം റാങ്കും, സജിത യു, സാബിറ ഷംസീർ എന്നിവർ രണ്ടാം റാങ്കും, താഹിറ കാസ്സിം, സമീന ഹാരിസ്, സുബൈദ മുസ്തഫ ടി.കെ. എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി.

അനീസ അബ്​ദുൽ ഖരീം, റസീന വല്ലഞ്ചിറ, ഷംല ഷാഫി, ആയിഷ  ഷാനിദ്,ജസീല ഷമീർ, ഷാഹിദ ജാസ്മിൻ, ജസീന എം ഹുസൈൻ, റുഷ്‌ദ സഫറുല്ല, ഇബ്രിത ശിഹാബുദ്ദീൻ, നസീബ സാദത്ത് എന്നിവർ മികച്ച അടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കി.പ്രവാസി സ്ത്രീകളുടെ ഇസ്ലാമിക വിദ്യാഭ്യാസത്തിലെ ഉന്നമനം ലക്ഷ്യമാക്കിയുളള  ‘തംഹീദുൽ മർഅ’ കോഴ്സിന്റെ അടുത്ത അധ്യയന വർഷം വരുന്ന ഒക്ടോബറിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - parisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.