ദോഹ: ഈത്തപ്പഴ സീസണിന് തുടക്കമായി രാജ്യത്തെ ശ്രദ്ധേയമായ സൂഖ് വാഖിഫ് ഈത്തപ്പഴ ഫെസ്റ്റിന് ജൂലൈ 27ന് തുടക്കമാവും. ഏഴാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിനാണ് സൂഖ് വാഖിഫ് വേദിയാവുന്നത്. ആഗസ്റ്റ് 12വരെ നീണ്ടുനിൽക്കും.
അൽ ഖലാസ്, അൽ ഖിനൈസ്, അൽഷിഷി, അൽ ബർഹി, അൽ സഖായ്, അൽ റസിസി, നാബിത് സൈഫ്, അൽ ലുലു തുടങ്ങി വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയോടെയാണ് ഇത്തവണയും മേള ഒരുങ്ങുന്നത്. രാജ്യത്തെ പ്രമുഖ ഈത്തപ്പഴ ഫാമുകൾ, കമ്പനികൾ എന്നിവ ഫെസ്റ്റിൽ പങ്കാളികളാവും. പ്രാദേശിക കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിന്റെ കൂടി ഭാഗമായാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ എല്ലാ വർഷവും വിപുലമായ ഫെസ്റ്റ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.