പി. ​​​അ​​​ബ്​​​ദു​​​ല്‍ ഗ​​​ഫൂ​​​ര്‍ ഇ​നി ഒാ​ർ​മ

ദോ​ഹ: നാ​ട്ടി​ലും പ്ര​വാ​സ​ലോ​ക​ത്തും സാ​മൂ​ഹ്യ​സേ​വ​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന പി. ​അ​​​ബ്​​​ദു​​​ല്‍ ഗ​​​ഫൂ​​​ര്‍ ഇ​നി ഒാ​ർ​മ. സെ​ൻ​റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നും തൃ​​​ശൂ​​​ര്‍ അ​​​ല്‍ ഉ​​​മ്മ ട്ര​​​സ്​​​​റ്റ്​ ചെ​​​യ​​​ര്‍മാ​​​നു​മാ​യ മ​​​തി​​​ല​​​കം ച​​​ക്ക​​​ര​​​പ്പാ​​​ടം സ്വ​​​ദേ​​​ശി പി. ​​​അ​​​ബ്​​​ദു​​​ല്‍ ഗ​​​ഫൂ​​​ര്‍ (62) ആ​ണ്​ വെ​ള്ളി​യാ​ഴ്​​ച ഖ​​​ത്ത​​​റി​​​ൽ നി​​​ര്യാ​​​ത​​​നാ​​​യ​ത്. ച​​​ക്ക​​​ര​​​പ്പാ​​​ടം പോ​​​നി​​​ശ്ശേ​​​രി പ​​​രേ​​​ത​​​രാ​​​യ അ​​​ബ്​​​​ദു​​​റ​​​ഹി​​​മാ​െ​​ൻ​​റ​​​യും ​െഎ​​​ഷാ​​​ബി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഇ​​​ന്ത്യ​​​ൻ എ​​​യ​​​ർ​​​ഫോ​​​ഴ്​​​​സി​​​ൽ നി​​​ന്ന്​ വി​ര​​​മി​​​ച്ച ശേ​​​ഷം പ്ര​​​വാ​​​സ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക്​ ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഖ​​​ത്ത​​​റി​​​ൽ​ തൃ​​​ശൂ​​​ര്‍ ജി​​​ല്ല ഇ​​​സ്​​​ലാ​​​മി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​നും അ​​​തി​െ​​ൻ​​റ കീ​​​ഴി​​​ൽ ക​​​നി​​​വ്​ എ​​​ന്ന ജീ​​​വ​​​കാ​​​രു​​​ണ്യ സം​​​രം​​​ഭ​​​വും രൂ​​​പ​​​വ​​​ത്​​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ മു​​​ഖ്യ​​​പ​​​ങ്കു​​​വ​​​ഹി​​​ച്ചു. തൃ​​​ശൂ​​​ര്‍ അ​​​ല്‍ ഉ​​​മ്മ ട്ര​​​സ്​​​​റ്റ്​ രൂ​​​പ​​​വ​​​ത്​​​​ക​​​ര​​​ണ​​​ത്തി​​​ലും ഹി​​​റ മ​​​സ്​​​ജി​​​ദും അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ​​​ടു​​​ത്തു​​​യ​​​ര്‍ത്തു​​​ന്ന​​​തി​​​ലും പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ലും മു​​​ന്‍നി​​​ര​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ഖ​​​ത്ത​​​ർ സ്​​​റ്റീ​​​ലി​​​ല്‍ ദീ​​​ര്‍​ഘ​​​കാ​​​ലം സേ​​​വ​​​ന​​​മ​​​നു​​​ഷ്​​​ഠി​​​ച്ചു. ഖ​​​ത്ത​​​ർ ഇ​​​ൻ​​​സ്​​​​ട്രു​​​​മെ​േ​​​ൻ​​​റ​​​ഷ​​​ൻ സ്​​​​ഥാ​​​പ​​​ന​​​ത്തി​െ​​ൻ​​റ പാ​​​ർ​​​ട്​​​​ണ​​​റാ​​​യി​​​രു​​​ന്നു. ഇൗ​​​യ​​​ടു​​​ത്ത്​ നാ​​​ട്ടി​​​ൽ പോ​യ അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ ഒ​​​ന്നാം തീ​​​യ​​​തി മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ ശേ​​​ഷം നാ​​​ലി​​​നാ​​​ണ്​ ഖ​​​ത്ത​​​റി​​ൽ തി​രി​ച്ചെ​ത്തി​യ​ത്. വെ​​​ള്ളി​​​യാ​​​ഴ്​​​​ച ഉ​​​ച്ച​​​ക്ക്​ ശേ​​​ഷം വ​ക്​​റ ഹ​മ​ദ്​ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. 

ഖ​​​ബ​​​റ​​​ട​​​ക്കം ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന്​ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഭാ​​​ര്യ​​​മാ​​​ർ: നി​​​സ (ഖ​​​ത്ത​​​ർ), ബു​​​ഷ​​​റ. ​മ​​​ക്ക​​​ൾ: മു​​​ഹ്​​​​സി​​​ൻ, മു​​​ഫ്​​​​ലി​​​ഹ്​ (ഇ​​​രു​​​വ​​​രും ആ​​​സ്ട്രേ​​​ലി​​​യ), മു​​​ഫീ​​​ദ, മു​​​സ്​​​​ലി​​​ഹ്​ (ഇ​​​റ്റ​​​ലി), മു​​​ബീ​​​ൻ, മു​​​നീ​​​ർ, മു​​​അ്​​​​മി​​​ന (മ​​​ലേ​​​ഷ്യ), മു​​​ഇൗ​​​ൻ, മു​​​ആ​​​ദ്, മു​​​ഷീ​​​ർ, മ​​​ർ​​​വ.​ മ​​​രു​​​മ​​​ക്ക​​​ൾ: ബി​​​ജി​​​ൽ(​​​ഖ​​​ത്ത​​​ർ), റാ​​​ഫി (പൊ​​​ലീ​​​സ്​ വ​​​കു​​​പ്പ്, പാ​​​ല​​​ക്കാ​​​ട്). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: അ​​​ബ്​​​​ദു​​​ൽ​​​ഖാ​​​ദ​​​ർ പോ​​​നി​​​ശ്ശേ​​​രി (മാ​​​ധ്യ​​​മം മു​​​ൻ തൃ​​​ശൂ​​​ർ ജി​​​ല്ല ഒാ​​​ർ​​​ഗ​​​നൈ​​​സ​​​ർ), അ​​​ബ്​​​​ദു​​​ൽ മ​​​നാ​​​ഫ്, അ​​​ബ്​​​​ദു​​​ൽ​​​മ​​​ജീ​​​ദ്​ (യു.​​​എ.​​​ഇ.), സാ​​​റ, ന​​​ഫീ​​​സ, ഖ​​​ദീ​​​ജ, ന​​​സീ​​​മ (പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക, മാ​​​ങ്ങോ​​​ട്ടു​​​പ​​​ടി സ്​​​​കൂ​​​ൾ ചാ​​​വ​​​ക്കാ​​​ട്), സു​​​ബൈ​​​ദ. 35 വ​ർ​ഷ​േ​​ത്താ​ള​മാ​യി ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന ഗഫൂർ നി​ല​വി​ൽ സീ​ഷോ​ർ ഗ്രൂ​പ്പി​ലാ​ണ്​ ജോ​ലി ​െച​യ്​​തി​രു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ലാ ഇ​സ്​​ലാ​മി​ക്​ അ​സോ​സി​യേ​ഷ​ൻ മു​ൻ​പ്ര​സി​ഡ​ൻ​റാ​ണ്. നി​ല​വി​ൽ എ​ക്​​സി​ക്യു​ട്ടീ​വ്​ അം​ഗ​മാ​ണ്. 

ഖ​ത്ത​റി​ൽ ജീ​വ​കാ​രു​ണ്യ ജ​ന​സേ​വ​ന മേ​ഖ​ല​യി​ൽ മാ​തൃ​കാ​പ​ര​മാ​യ ഒ​േ​ട്ട​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. വി​ശാ​ല​മാ​യ സൗ​ഹൃ​ദ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ജ​ന​സേ​വ​ന ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ൽ വ​ൻ ന​ഷ്​​ട​മാ​ണ്​ പി. ​​​അ​​​ബ്​​​ദു​​​ല്‍ ഗ​​​ഫൂ​​​റി​െ​ൻ​റ നി​ര്യാ​ണ​മെ​ന്നും പു​തു​ത​ല​മു​റ​ക്ക്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ജീ​വി​ത​ത്തി​ൽ നി​ന്ന്​ നി​ര​വ​ധി മാ​തൃ​ക​ക​ൾ പ​ക​ർ​ത്താ​നു​ണ്ടെ​ന്നും സെ​ൻ​റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​സി അ​ബ്​​ദു​ൽ​ല​ത്തീ​ഫ്​ അനുസ്​മരിച്ചു.

Tags:    
News Summary - p abdul gafoor-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.