ദോഹ: ചോക്ലറ്റ് സ്പെഷൽ ദോശ മുതൽ ഫ്രൂട്ട് ദോശയും ചിക്കൻ ചെട്ടിനാട് ദോശയും ഉൾപ്പെടെ 25ഓളം ദോശ വൈവിധ്യങ്ങളുമായി ഓറിയന്റല്‍ ദോശ ഫെസ്റ്റിവൽ നാലാം സീസണ് തുടക്കമായി. ഓറിയന്റൽ ബേക്കറി ആൻഡ് റസ്റ്റാറന്റിൽ ഒക്ടോബർ 20 വരെയാണ് ദോശ ഫെസ്റ്റിവൽ.
നാടന്‍ ഊത്തപ്പം മുതല്‍ ഓറിയന്റല്‍ സ്പെഷല്‍ ചെന്നൈ മധുര ദോശയടക്കം രുചിപ്പെരുമ തേടി നൂറുകണക്കിനാളുകളാണ് ഓറിയന്റല്‍ റസ്റ്റാറന്റിലേക്ക് ഫെസ്റ്റിവല്‍ സമയങ്ങളിലെത്തുന്നത്.
പാരമ്പര്യ രുചിക്കൂട്ടില്‍ ഓറിയന്റലില്‍ തയാറാക്കുന്നത് തനത് വിഭവങ്ങളാണ്. ഖത്തറിൽ എവിടെയും ലഭ്യമല്ലാത്ത ദോശയുടെ വൈവിധ്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. അട ദോശ, ആന്ധ്ര ദോശ, മൈസൂര്‍ മസാല ദോശ എന്നിവ അതത് ദേശത്തെ രുചി സമ്മാനിക്കുന്നു. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്കായി റാഗി ദോശ,വ ദോശ, ബേബി കോണ്‍ ദോശ, കോളിഫ്ലവര്ദോശ എന്നിവയുമുണ്ട്.
മാംസാഹാര പ്രേമികൾക്ക് ചിക്കന്‍ ചെട്ടിനാട് ദോശ, മട്ടന്‍ കീമ ദോശ, ചില്ലി ചിക്കന്‍ദോശ, ബീഫ്-ചിക്കന്‍ കീമ ദോശകള്‍. 1962 മുതല്‍ ഖത്തറില്‍ ആരംഭിച്ച ഓറിയന്റല്‍ ബേക്കറിയും, ബേക്കറിയെ പിന്തുടര്ന്ന് ആരംഭിച്ച ഓറിയന്റല്‍ റസ്റ്റാറന്റും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍ ഓറിയന്റല്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന വിശ്വാസമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.