ദോഹ: ജൈവ വളം ഉത്പാദിപ്പിക്കുന്നതിനായി രാജ്യത്ത് രണ്ട് ഫാക്ടറികള്‍ സ്ഥാപിക്കുന്നു. ഇത ിനായി രണ്ടു പ്രാദേശിക കമ്പനികള്‍ക്ക് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ടെണ്ടര്‍ അനുവദിച്ചു. 24,000 ടണ്‍ ജൈവവളം ഉത്പദനമാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഉടന്‍ ഒപ്പുവെക്കും. ഉത്പാദനം പതിനഞ്ച് മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കും. ജൈവവളത്തിെൻറ കാര്യത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കുന്നതിെൻറ ഭാഗമായാണ് ഫാക്ടറികള്‍ സ്ഥാപിക്കുന്നത്. സമാനമായ നിരവധി കമ്പനികളില്‍ നിന്നാണ് രണ്ടു കമ്പനികളെ ഫാക്ടറി സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തത്. ഇതിെൻറ ഭാഗമായി സാങ്കേതിക പരിശോധനകളും വിലയിരുത്തലുകളും നടത്തിയിരുന്നു.
തെര്‍മല്‍ രൂപത്തിലായിരിക്കും മാലിന്യങ്ങള്‍ സംസ്കരിക്കുക. ഏറ്റവും അത്യാധുനികമായ സാങ്കേതിക സംവിധാനങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തുക. പൊതുസ്വകാര്യ മേഖലകളില്‍ ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനായുള്ള കമ്മിറ്റിയുടെ എക്സിക്യുട്ടീവ് സെക്രട്ടറി മസൂദ് ജാറല്ലാ അല്‍മര്‍റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എസ്ദാന്‍ മാളില്‍ റമദാന് പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ഫ്ളവര്‍ ഈച്ച് സ്പ്രിങ് പ്രോഗ്രാമിെൻറ ഭാഗമായി ഗ്രീന്‍ ടെൻറാണ് പരിപാടി സംഘടിപ്പിച്ചത്. ‘ഭക്ഷ്യ സുരക്ഷയിലെ ഖത്തരി അനുഭവം’ എന്ന പ്രമയേത്തിലായിരുന്നു പാനല്‍ ചര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.