പണമടക്കാൻ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കണം

ദോഹ: എക്സ്ചേഞ്ചുകള്‍ വഴി പണമടക്കുന്ന തൊഴിലാളികളെ ഓണ്‍ലൈന്‍ പണമടക്കല്‍ സേവനങ്ങളെകുറിച്ച്​ ബോധവത്ക്കരിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മ​െൻറ്​ ലേബര്‍ ആൻറ്​ സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു.കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളെ തുടര്‍ന്ന് മാര്‍ച്ച് 26 മുതല്‍ രാജ്യത്തെ മണിഎക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നില്ല.

ഓണ്‍ലൈനിലോ മൊബൈല്‍ ആപ്ലിക്കേഷനിലോ ഉരീദു മണിയിലോ ലഭ്യമായ ഇലക്ട്രോണിക് പണ കൈമാറ്റസേവനങ്ങള്‍ ഉപയോഗിക്കണം. നിരവധി ഭാഷകളില്‍ ലഭ്യമായ ഓണ്‍ലൈന്‍ പണമടക്കല്‍ വഴികളെക്കുറിച്ച് സഹായങ്ങള്‍ നൽകാന്‍ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. മണി ട്രാന്‍സ്ഫര്‍ സേവന ദാതാക്കളായ എക്സ്ചേഞ്ച് ഹൗസുകള്‍, ബാങ്കുകള്‍, ഉരീദു മണി എന്നിവ ഉപയോക്താക്കള്‍ക്കും അക്കൗണ്ട് ഉടമകള്‍ക്കും സന്ദേശങ്ങള്‍ അയക്കുന്നുണ്ട്.

Tags:    
News Summary - online service-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.