ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് തുല്യതാ സ ർട്ടിഫിക്കറ്റുകൾ നൽകുന്നതിന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രലായം പുതിയ ഒാൺലൈൻ സേവനമാരംഭിച്ചു. ഖത്തറിലേക്ക് പുതുതായി എത്തുന്ന വിദ്യാർഥികൾക്ക് സേവനത്തിെൻറ രണ്ടാം ഘട്ടം നടപ്പാക്കുന്നതോടെ തുല്യത സർട്ടിഫിക്കറ്റ് നേടാനാകുമെന്നും സേവനം ഉടൻ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.പുതിയ സേവനം നിലവിൽ വന്നതോടെ തുല്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് (https://certificate.edu.gov.qa) ഉപയോഗപ്പെടുത്തണം. പേഴ്സണൽ കമ്പ്യൂട്ടറിൽനിന്നോ മൊബൈലിൽ നിന്നോ ടാബ്ലെറ്റുകളിൽനിന്നോ തുല്യതാ സർട്ടിഫിക്കറ്റിനായി സൗജന്യ നിരക്കിൽ അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയത്തിലെ ഇവാല്വേഷൻ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഖാലിദ് അൽ ഹർഖാൻ പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും വേണ്ടി തുല്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്തുകയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സർട്ടിഫിക്കറ്റുകൾ 100 ശതമാനവും ഇലക്േട്രാണിക് ആയിരിക്കുമെന്നും 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കുമെന്നും മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഖാലിദ് അൽ ഹർഖാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏഴായിരത്തോളം അപേക്ഷകളാണ് മന്ത്രാലയത്തിൽ ലഭിച്ചിരുന്നതെന്നും പുതിയ ഒൺലൈൻ സംവിധാനം വരുന്നതോടെ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച പ്രശ്നങ്ങളും കാലതാമസവും പരിഹരിക്കാൻ സാധിക്കുമെന്നും അൽ ഹർഖാൻ കൂട്ടിച്ചേർത്തു. രാജ്യത്തെ സ്വകാര്യ സ്കൂളുകൾ വർധിച്ച സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനത്തിൽനിന്നും സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറുന്നവർക്കും സ്വകാര്യ സ്ഥാപനങ്ങളിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
അപേക്ഷ നൽകിയതിനുശേഷം തുല്യതാ സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള ചുരുങ്ങിയ സമയം ഒരു ദിവസവും കൂടിയ സമയം രണ്ട് ദിവസവുമാണ്. സ്കൂൾ തുല്യതാ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, യൂനിവേഴ്സിറ്റി തുല്യതാ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, സ്വകാര്യ ചെലവിൽ യൂനിവേഴ്സിറ്റി പഠനം നടത്തുന്നതിനുള്ള മുൻകൂർ അനുമതി എന്നിങ്ങനെ മൂന്ന് സേവനങ്ങളാണ് മന്ത്രാലയം നടപ്പാക്കിയത്. സ്കൂൾ തുല്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും ഖത്തർ താമസാനുമതി ഉണ്ടായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.