ഫിറ്റോണം -ഓണോഘോഷപരിപാടിയിൽനിന്ന്
ദോഹ: മലയാളികളുടെ സാംസ്കാരിക ആഘോഷമായ ഓണം, ആർട്സ് ആൻഡ് വെൽനെസ് സൊസൈറ്റി, ഖത്തർ മലയാളീസ്, ബേസ്റ്റ് ഫിറ്റ്നസ് എന്നിവർ സഹകരിച്ച് ‘ഫിറ്റോണം 2025’ റോയൽ ഗാർഡൻ ക്ലബ് ഹൗസിൽ വെച്ച് ആഘോഷിച്ചു.
ഐ.സി.സിലീഗൽ ഹെഡ് അഡ്വ. ജാഫർ ഖാനും സിനിമാ നടൻ ഹരിപ്രശാന്തും പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു. സംഘടനയിലെ അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ, ഗാനങ്ങൾ, വിവിധങ്ങളായ മത്സരങ്ങൾ എന്നിവ പരിപാടിയുടെ നിറപ്പകിട്ടായി. ഷെൽസാർ മുഹമ്മദിന്റെയും ഹേമ മേനോന്റെയും ആങ്കറിംഗ് പ്രത്യകം ശ്രദ്ധേയമായി.
പ്രോഗ്രാം ചെയർമാൻ സദീർ അലി, കോഓഡിനേറ്റർ ഹഫീസുല്ല, അസിസ്റ്റന്റ് കോഓഡിനേറ്റർമാരായ റഫീഖ് കല്ലേരി, അക്കു അക്ബർ, മുഹമ്മദ് സാലിഖ്, റാഹിദ് മുഹമ്മദ്, സാദിക്, ജാസിം ഖലീഫ, ഷംനാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.