നോർക്ക അംഗത്വം: കൾച്ചറൽ ഫോറം പ്രഖ്യാപന സമ്മേളനം നടത്തി

ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക, സേവന സംഘടനയായ കൾച്ചറൽ ഫോറത്തിന് കേരള സർക്കാറി​െൻറ കീഴിലെ പ്രവാസി വിഭാഗമായ നോർക്ക റൂട്സ് അംഗീകാരം ലഭിച്ചതി​െൻറ  പ്രഖ്യാപന സമ്മേളനം ദോഹ കൾച്ചറൽ ഫോറം ഹാളിൽ നടന്നു. എംബസിക്ക് കീഴിലെ ഐ.സി.സി, ഐ.സിബി.എഫ് ഭാരവാഹികൾ ഖത്തറിലെ വിവിധപ്രവാസി സംഘടന ഭാരവാഹികൾ തുടങ്ങി സമൂഹത്തി​െൻറ വിവിധ തുറകളിലുളളവർ പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനം ഐ.സി.സി പ്രസിഡൻറ് മിലൻ അരുൺ ഉദ്ഘാടനം ചെയ്തു. 

കുറഞ്ഞ കാലയളവിനുളളിൽ തന്നെ ഖത്തറിലെ ഇന്ത്യൻ  പ്രവാസികൾക്കിടിയിൽ മികച്ച  പ്രവർത്തനം കാഴ്ച്ചവെക്കാൻ കൾച്ചറൽ ഫോറത്തിന് സാധിച്ചതായി ഐ.സി.സി പ്രസിഡൻറ് മിലൻ  അരുൺ പറഞ്ഞു. പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അവരെ ബോധവൽക്കരിക്കാനും അതവർക്ക് നേടികൊടുക്കാനും കൾച്ചറൽ ഫോറത്തിന് സാധിക്കുമെന്നും അതിനുളള കൂടുതൽ അവസരമാണ് നോർക്ക അംഗീകാരത്തിലൂടെ കൾച്ചറൽ ഫോറത്തിന് ലഭിച്ചതെന്നും ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ ബാബുരാജ് പറഞ്ഞു .പരിപാടിയിൽ കൾച്ചറൽ ഫോറം പ്രസിഡൻറ് താജ് ആലുവ അധ്യക്ഷത വഹിച്ചു.

ഖത്തറിൽ നോർക്ക അംഗീകാരം ലഭിക്കുന്ന ആദ്യബഹുജന സംഘടന എന്ന നിലയിൽ നോർക്ക പദ്ധതികളുടെ പ്രചാരണ ത്തിനും അംഗത്വ വർധനവിനും കൾച്ചറൽ ഫോറം ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അംഗത്വ ഫോറത്തിലെ അറ്റസ്റ്റേഷനായിരുന്നു നോർക്ക അംഗത്വത്തിന് വലിയ തടസ്സമായി ഉണ്ടായിരുന്നത്. കൾച്ചറൽ ഫോറത്തിന് അംഗീകാരം ലഭിച്ചതോടെ അതി​െൻറ ഭാരവാഹികൾക്ക് ഇനിമുതൽ അംഗത്വ ഫോറം അറ്റസ്റ്റ് ചെയ്യാൻ  സാധിക്കുമെന്നും അതിനായുളള സൗകര്യം കൾച്ചറൽ ഫോറം ഓഫീസിൽ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രദീപ് മേനോൻ (ഫ്രണ്ട്സ് ഓഫ് തൃശ്ശൂർ), ഉസ്മാൻ കല്ലൻ (മംവാഖ്),ഷാജഹാൻ (കെ.പി.എ.ക്യു), സജി ( ക്യു.കെ.സി.എ), ഉണ്ണികൃഷ്ണൻ നായർ (ഫ്രണ്ട്സ് ഓഫ് പ ത്തനംതിട്ട), ഹൈദരലി(മാപ് ഖ ത്തർ), വിപിൻ (വിശ്വകർമ വേദി), വാസു വാണിമേൽ (മാധ്യമം ക്ലബ്), ടി.പി ഹാരിസ് (വാഴക്കാട് അസോസിയേഷൻ), ലത്തീഫ് (ചാലിയാർ ദോഹ), മൻസൂർ (സ്കിയ ഖത്തർ) പ്രവാസി ആക്ടിവിസ്റ്റ് റഈഫ് കൊണ്ടാട്ടി എന്നിവർ സംസാരിച്ചു.
  കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറുമാരായ ശശിധര പണിക്കർ, തോമസ് സക്കരിയ, റജീന അലി, ജനറൽ സെക്രട്ടറി റഫീഖുദ്ദീൻ പാലേരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കൾച്ചറൽ ഫോറം വൈസ്പ്രസിഡൻറ് സുഹൈൽ ശാന്തപുരം സ്വാഗതവും ജനറൽ സെക്രട്ടറി റഷീദ് അഹമ്മദ്   നന്ദിയും പറഞ്ഞു.

Tags:    
News Summary - norka membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.