ദോഹ: നമസ്കാര സമയമായാൽ ഓടിക്കിതച്ചെത്തി പള്ളികൾക്ക് മുന്നിൽ എങ്ങനെയും വാഹനം പാർക്ക് ചെയ്ത് പോകുന്നവരാണോ നിങ്ങൾ.അലക്ഷ്യമായും, ഗതാഗതം തടസ്സപ്പെടുത്തിയും വാഹനം പാർക്ക് ചെയ്യുന്നവരാണെങ്കിൽ, ഈ ദുശ്ശീലത്തിന് നിങ്ങൾ വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നതെന്ന് ഓർമപ്പെടുത്തുകയാണ് ഖത്തർ ആഭ്യന്തരമന്ത്രാലയം.
സാധാരണ ദിവസങ്ങളിലെ നമസ്കാര സമയങ്ങളിലും കൂടുതൽ പേർ ഒന്നിച്ച് പങ്കെടുക്കുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരസമയങ്ങളിലും പള്ളികൾക്ക് മുന്നിലും, പള്ളിയുമായി ബന്ധപ്പെട്ട റോഡുകളിലും ഗതാഗതം തടസ്സപ്പെടുത്തിയുള്ള പാർക്കിങ് നിയമവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴിയുള്ള ബോധവത്കരണ സന്ദേശത്തിൽ വ്യക്തമാക്കുന്നു.പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് ഉൾപ്പെടെ എമർജൻസി സേവനങ്ങൾക്കുള്ള വാഹനങ്ങൾക്ക് വഴി നിഷേധിക്കുംവിധമുള്ള പാർക്കിങ് പാടില്ലെന്നാണ് ഓർമിപ്പിക്കുന്നത്.
റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തിയുള്ള പാർക്കിങ് പ്രദേശത്തെ ട്രാഫിക് േബ്ലാക്കിനും വഴിവെക്കും. ആംബുലൻസ് ഉൾപ്പെടെ എമർജൻസി വാഹനങ്ങൾക്ക് എത്തിച്ചേരാനും, ജീവൻരക്ഷ പ്രവർത്തനത്തിനും തടസ്സമാവും വിധം പാർക്കിങ് പാടില്ലെന്നും നിർദേശിച്ചു.അടിയന്തര ഘട്ടങ്ങളിൽ ഓടിയെത്തുന്ന വാഹനങ്ങൾക്ക് തടസ്സമാകാത്തവിധം വാഹനം പാർക്ക് ചെയ്യണമെന്നും ബോധവത്കരണ സന്ദേശത്തിന്റെ ഭാഗമായി പങ്കുവെച്ച വിഡിയോയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.