നിർമാണ പ്രവർത്തനങ്ങൾക്കായി കോർണിഷ്​ പാത അടച്ചിടുന്നതിൻെറ അറിയിപ്പുമായി ദോഹ നജ്​മയിൽ സ്​ഥാപിച്ച ബോർഡ്​

കോർണിഷിലേക്ക്​ പ്രവേശനമില്ല

ദോഹ: ഇന്നുമുതൽ അഞ്ചുദിവസം ദോഹയിലെത്തുന്നവർ ശ്രദ്ധിക്കുക. നഗരത്തിലെ പ്രധാന പാതകളിലൊന്നായ കോർണിഷ്​ റോഡുകൾ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിടുന്നതിനാൽ മറ്റു വഴികളിലും തിരക്കേറും. വെള്ളിയാഴ്​ച പുലർച്ച മുതൽ തുടങ്ങിയ ഗതാഗത ക്രമീകരണങ്ങൾ ആഗസ്​റ്റ്​ 10 ചൊവ്വാഴ്​ച രാവിലെ അഞ്ചു വരെ തുടരും​. ഇ​ൗ കാലയളവിൽ നഗരത്തിലെ അനുബന്ധ പാതകളും​ പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന്​ പൊതുമരാമത്ത്​ മന്ത്രാലയം അശ്​ഗാൽ കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

മെ​ട്രോ സർവിസുകൾ, ബസ്​ സർവിസുകൾ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്​. കോർണിഷിനോട്​ ചേർന്നുള്ള അനുബന്ധ പാതകളും ഈ കാലയളവിൽ അടഞ്ഞുകിടക്കും. അതേസമയം, അടച്ചിട്ട പാതകളിലൂടെ കാൽനട അനുവദിക്കുന്നതായിരിക്കും. കോർണിഷ്​ സ്​​ട്രീറ്റിൽ കാൽനടക്കാർക്കായുള്ള നാല്​ തുരങ്ക പാതകളുടെ നിർമാണ ആവശ്യാർഥമാണ്​ നിലവിലെ ട്രാഫിക്​ ക്രമീകരണങ്ങൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.