ദോഹ: റയ്യാൻ മുനിസിപ്പാലിറ്റി അധികൃതർ കഴിഞ്ഞ മാസം നടത്തിയ കർശനമായ പരിശോധനയിൽ 78 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടവും കുഴിയെടുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ 20 കേസുകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ തീർപ്പാക്കി. 93 കെട്ടിടങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
75711 റിയാൽ വിവിധ കേസുകളിൽ പിഴ ഈടാക്കി. രാജ്യത്തിെൻറ പൊതു സ്വത്ത് കൈയേറിയ സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടെണ്ണത്തിന് മുനിസിപ്പാലിറ്റി അധികൃതർ നോട്ടീസ് നൽകുകയും ചെയ്തു.
മുനിസിപ്പാലിറ്റിയിലെ ലേബർ റെസിഡ്യൻഷ്യൽ യൂണിറ്റ് നടത്തിയ പരിശോധനയിൽ മൂന്ന് വസ്തുവകകൾ നിർബന്ധിതമായി ഒഴിപ്പിച്ചു. ഒഴിഞ്ഞ് പോകുന്നതിന് 42 നോട്ടീസ് നൽകുകയും ചെയ്തു. വിവിധ കേസുകളിൽ 20 കമ്പനികൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും 20 നിയമലംഘനങ്ങൾ പിടികൂടുകയും ഒരെണ്ണം സംഭവസ്ഥലത്ത് വെച്ച് തന്നെ തീർപ്പാക്കുകയും ചെയ്തു.
15 കേസുകൾ തുടർ നിയമനടപടികൾക്കായി സുരക്ഷാ അധികൃതർക്ക് കൈമാറി. 25000 റിയാലാണ് വിവിധ നിയമലംഘനങ്ങളിൽ നിന്നായി മുനിസിപ്പാലിറ്റി അധികൃതർ പിഴ ഈടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.